Webdunia - Bharat's app for daily news and videos

Install App

കെജിഎഫ് ലെവലിലില്ല?, പക്ഷേ ബോക്സോഫീസിൽ ആദ്യ ദിനം തന്നെ 100 കോടിയ്ക്കരികിലെത്തി പ്രഭാസ് ചിത്രം സലാർ

Webdunia
ശനി, 23 ഡിസം‌ബര്‍ 2023 (11:32 IST)
2023ലെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് കുറിച്ച് പ്രഭാസ് പ്രശാന്ത് നീല്‍ ചിത്രം സലാര്‍. ബാഹുബലിയ്ക്ക് ശേഷം കാര്യമായി വിജയങ്ങളൊന്നും നല്‍കാന്‍ കഴിയാതിരുന്ന പ്രഭാസിന്റെ തിരിച്ചുവരവായാണ് സലാര്‍ ആഘോഷിക്കപ്പെടുന്നത്. പ്രഭാസിന് പുറമെ പൃഥ്വിരാജാണ് ചിത്രത്തിലെ മറ്റൊരു പ്രധാനവേഷത്തിലെത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളായ ജവാന്‍,ആനിമല്‍,പത്താന്‍ എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡ് നേട്ടമാണ് സലാര്‍ മറികടന്നത്.
 
ആദ്യദിനത്തിലെ കളക്ഷന്‍ കണക്കുകള്‍ പുറത്തുവരുമ്പോള്‍ 95 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ആരാധകര്‍ക്കിടയില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതേസമയം മിക്‌സഡ് റിവ്യൂകളാണ് ചിത്രത്തിന് കേരളത്തില്‍ നിന്നും ലഭിക്കുന്നത്. ആന്ധ്രാപ്രദേശ്,തെലുങ്കാന മേഖലയില്‍ നിന്ന് മാത്രം 70 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. കര്‍ണാടകയില്‍ നിന്നും 12 കോടിയും കേരളത്തില്‍ നിന്നും 5 കോടിയും ആദ്യദിനം ചിത്രം കളക്റ്റ് ചെയ്തു.
 
ജവാന്റെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡാണ് സലാര്‍ മറികടന്നത്. 75 കോടി രൂപയായിരുന്നു ഷാറൂഖ് ചിത്രമായ ജവാന്‍ ആദ്യ ദിനത്തില്‍ നേടിയിരുന്നത്. അതേസമയം പ്രഭാസ് ചിത്രമായ സലാര്‍ രണ്ടുഭാഗങ്ങളിലായാകും പുറത്തിറങ്ങുക. ശൗരഘ്യ പര്‍വം എന്ന പേരിലാകും സലാറ് രണ്ടാം ഭാഗം റിലീസ് ചെയ്യുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അപമര്യാദയായി പെരുമാറരുത്; ശബരിമലയിലെത്തുന്ന അയ്യപ്പഭക്തന്മാരെ സ്വാമി എന്ന് സംബോധന ചെയ്യണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം

ഇന്ത്യക്കാരനായ 73 കാരന്‍ വിമാനത്തില്‍ വച്ച് 14 മണിക്കൂറിനിടെ പീഡിപ്പിച്ചത് നാലു സ്ത്രീകളെ; കേസെടുത്ത് സിംഗപ്പൂര്‍ പോലീസ്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

അടുത്ത ലേഖനം
Show comments