പ്രണവും ദുല്‍ഖറിന്റെ വഴിയിലേക്കോ? അടുത്തതായി ചെയ്യുന്നത് കൊരട്ടല ശിവ സിനിമ?

അഭിറാം മനോഹർ
ബുധന്‍, 21 ഓഗസ്റ്റ് 2024 (15:48 IST)
Pranav Mohanlal
മലയാളത്തിലെ ഏറ്റവും വലിയ സൂപ്പര്‍ താരത്തിന്റെ മകന്‍ എന്ന നിലയില്‍ ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റാക്കിയ നടനാണ് പ്രണവ് മോഹന്‍ലാല്‍. ആദി എന്ന സിനിമയ്ക്ക് ശേഷം പിന്നീട് ഇറങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വലിയ വിജയമായില്ലെങ്കിലും ഹൃദയത്തിലൂടെ പ്രേക്ഷകമനസുകളില്‍ ഇടം നേടാന്‍ പ്രണവിനായിരുന്നു. ഓരോ സിനിമകള്‍ക്കിടയിലും ഒരുപാട് ഇടവേള എടുക്കുന്നതിനാല്‍ തന്നെ സിനിമയില്‍ വലിയൊരു കരിയര്‍ സൃഷ്ടിക്കാന്‍ പ്രണവിന് ഇതുവരെ ആയിട്ടില്ല.
 
 ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ കാണിച്ച വഴിയില്‍ തെലുങ്കില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് പ്രണവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ജനതാ ഗാരേജ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ തെലുങ്ക് സംവിധായകന്‍ കൊരട്ടല ശിവ ഒരുക്കുന്ന സിനിമയിലാണ് പ്രണവ് അടുത്തതായി അഭിനയിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ വമ്പന്‍ പ്രൊഡക്ഷന്‍ ബാനറായ മൈത്രി മൂവി മേക്കേഴ്‌സാകും സിനിമ നിര്‍മിക്കുന്നത്. നിലവില്‍ പ്രണവുമായി സംവിധായകനും നിര്‍മാതാക്കളും ചര്‍ച്ച നടത്തിയതായാണ് വിവരങ്ങള്‍.
 
ജനതാ ഗാരേജ് എന്ന സിനിമയ്ക്ക് ശേഷം മഹേഷ് ബാബുവിനൊപ്പം ഭരത് അനെ നേനു എന്ന സിനിമയും ചിരഞ്ജീവിക്കൊപ്പം ആചാര്യ എന്ന സിനിമയും കൊരട്ടല ശിവ സംവിധാനം ചെയ്തിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം ചെയ്ത ദേവരയാണ് കൊരട്ടല ശിവയുടെ പുറത്തിറങ്ങാനുള്ള സിനിമ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മോഹൻലാലിന് ആദരമൊരുക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ, വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കെ സി വേണുഗോപാൽ

തീരുമാനം വൈകുന്നത് പൊറുക്കില്ല, ഹമാസിന് അന്ത്യശാസനം നൽകി ഡൊണാൾഡ് ട്രംപ്

ഫോണ്‍ നമ്പറുകള്‍ക്ക് പുറമെ @username ഹാന്‍ഡിലുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങി വാട്‌സ്ആപ്പ്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ചൈനയിലോ ജപ്പാനിലോ റഷ്യയിലോ അല്ല, അത് സ്ഥിതി ചെയ്യുന്നത് ഈ ഇന്ത്യന്‍ സംസ്ഥാനത്താണ്

അടുത്ത ലേഖനം
Show comments