Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ഓസ്ട്രേലിയയില്‍, വിനോദസഞ്ചാരത്തിനിടെ ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനം,'പ്രാവ്' വരുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 1 ഡിസം‌ബര്‍ 2022 (14:28 IST)
പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് പ്രാവ്. ടൈറ്റില്‍ പോസ്റ്ററിന്റെ പ്രകാശനം മെഗാസ്റ്റാര്‍ മമ്മൂട്ടി നിര്‍വഹിച്ചു. സെറ്റ് സിനിമയുടെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഓസ്ട്രേലിയയിലെ ടാസ്മാനിയയില്‍ വിനോദസഞ്ചാരത്തില്‍ ആയിരുന്ന മമ്മൂട്ടി , ഹൊബാര്‍ട്ട് നഗരത്തിലെ ഗ്രാന്‍ഡ് ചാന്‍സലര്‍ ഹോട്ടലില്‍ വച്ചാണ് പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചത്. 
 
അമിത് ചക്കാലക്കല്‍, സാബുമോന്‍ അബ്ദുസമദ്, മനോജ്.കെ.യു., ആദര്‍ശ് രാജ ,അജയന്‍ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയല്‍ ,ടീന സുനില്‍ ,ഗായത്രി നമ്പ്യാര്‍, അലീന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. 
 
 ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണന്‍ , സംഗീതം : ബിജി ബാല്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍ , പ്രൊഡക്ഷന്‍ ഡിസൈനര്‍ : അനീഷ് ഗോപാല്‍ , വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍ , മേക്കപ്പ് : ജയന്‍ പൂങ്കുളം, എഡിറ്റിംഗ് : ജോവിന്‍ ജോണ്‍ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ഉണ്ണി . കെ.ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : മഞ്ജു രാജശേഖരന്‍ , പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : പ്രതീഷ് മാവേലിക്കര, സ്റ്റില്‍സ് : ഫസലുല്‍ ഹഖ്, ഡിസൈന്‍സ് : പനാഷേ എന്നിവരാണ്. പ്രാവിന്റെ ചിത്രീകരണം ഇന്ന് തിരുവനന്തപുരം വിതുരയില്‍ ആരംഭിച്ചു . പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments