Webdunia - Bharat's app for daily news and videos

Install App

അവാർഡ് വേദിയിൽ കേരളത്തിനായി സഹായം അഭ്യർത്ഥിച്ച് പൃഥ്വിരാജ്

Webdunia
ശനി, 17 ഓഗസ്റ്റ് 2019 (13:37 IST)
സൈമ അവാർഡ് ദാന ചടങ്ങിൽ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സഹായം അഭ്യർത്ഥിച്ച് പൃഥ്വിരാജ്. ഖത്തറിൽ നടന്ന സൈമ അവർഡ്സ് വേഡിയി അവാർഡ് വാങ്ങിക്കൊണ്ട് പൃഥ്വി സംസാരിച്ചത് കേരളത്തെ കുറിച്ചായിരുന്നു. ആവുന്നത്ര സഹായങ്ങൾ കേരളത്തിന് നൽകണം എന്ന് പൃഥ്വി അഭ്യർത്ഥിച്ചു.
 
മലയാള സിനിമയെ പ്രതിനിധീകരിക്കുന്നു എന്നതിനാൽ എനിക്ക് കേരളത്തെ കുറിച്ചാണ് ഇപ്പോൾ പറയാനുള്ളത്. രണ്ട് ലക്ഷത്തോളം പേർ കേരളത്തിൽ പ്രളയം ദുരന്തം അനുഭവിക്കുകയാണ്. ഭാവി എന്തെന്നുപോലും അറിയാതെ ദുരിതശ്വസ ക്യാംപുകളിലാണ് പലരും അതിനാൽ നിങ്ങളാൽ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി ഞാൻ അഭ്യർത്ഥിക്കുകയാണ്.   
 
മലയാള സിനിമ ആവുന്നത്ര കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ അതുകൊണ്ട് മാത്രാം ഒന്നുമാകില്ല. എങ്ങനെയാണ് സഹായങ്ങൾ ചെയ്യേണ്ടത് എന്നതിൽ സംശയം ഉള്ളവർക്ക് എന്റെയോ ലാലേട്ടന്റെയോ, ടോവിനോയുടെയോ പേജുകൾ നോക്കിയാൽ വ്യക്തമാകും. ഞങ്ങൾക്ക് നിങ്ങളുടെ ആവശ്യമാണ് പൃഥ്വിരാജ് പറഞ്ഞു. കൂടെ എന്ന ചിത്രത്തിലെ അഭിനായത്തിന് മികച്ച ക്രിട്ടിക്സ് അവാർഡ് വാങ്ങാൻ എത്തിയപ്പോഴാണ് പൃഥ്വി കേരളത്തിനുവേണ്ടി സഹായം അഭ്യർത്ഥിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം: ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ പിഴ അടച്ചു

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; അത്യാവശ്യമായി വിദേശത്ത് പോയതെന്ന് വിശദീകരണം

അടുത്ത ലേഖനം
Show comments