Webdunia - Bharat's app for daily news and videos

Install App

മേക്കപ്പ് ആര്‍ട്ടിസ്റ്റായി തുടങ്ങിയ സിനിമ ജീവിതം, ഇന്ന് മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാതാവ്

കെ ആര്‍ അനൂപ്
ശനി, 9 ഒക്‌ടോബര്‍ 2021 (08:53 IST)
മമ്മൂട്ടി-പാര്‍വതി ചിത്രം 'പുഴു' ഒരുങ്ങുകയാണ്. ചിത്രീകരണം പുരോഗമിക്കവേ സിനിമയിലെ ഓരോ പ്രമുഖരെയും പരിചയപ്പെടുത്തുകയാണ് നിര്‍മ്മാതാക്കള്‍. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒരു ടീം തന്നെ പുഴുവിലുണ്ട്.ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രിയദര്‍ശന്‍, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി സംവിധായക റത്തീന തന്നെയാണ് അക്കൂട്ടത്തില്‍ ആദ്യം.കര്‍ണ്ണന്‍, താരാമണി, പാവ കഥൈകള്‍, നാച്ചിയാര്‍, അച്ചമെന്‍പത് മടമൈയെടാ, മേര്‍ക്കു തൊടര്‍ച്ചി മലൈ, പേരന്‍പ് എന്നിവ ചിത്രീകരിച്ച തേനി ഈശ്വരാണ് പുഴുവിന്റെ ഛായാഗ്രാഹകന്‍.പാലേരി മാണിക്യത്തില്‍ വൈവിധ്യമാര്‍ന്ന വേഷപ്പകര്‍ച്ചകള്‍ തയ്യാറാക്കിയ ജോര്‍ജ് കുറിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ഇത്തവണ പറയുന്നത്.
 
'മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമ ജീവിതം ആരംഭിച്ചു മൂന്ന് ദശാബ്ദത്തില്‍ അധികമായി മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറിയ ഒരു പ്രതിഭ. പാലേരി മാണിക്യത്തില്‍ ശ്രീ മമ്മൂട്ടിക്ക് വേണ്ടി ശ്രീ ജോര്‍ജ് തയ്യാറാക്കിയ വൈവിധ്യമാര്‍ന്ന വേഷപ്പകര്‍ച്ചകള്‍ അദ്ദേഹത്തിന് 
ദേശീയ ശ്രദ്ധ നേടിക്കൊടുത്തു. സിനിമക്കകത്തും പുറത്തും ഉള്ള തന്റെ അനുഭവസമ്പത്തുമായി നിര്‍മ്മാണ മേഖലയിലേക്ക് പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ച ശ്രീ ജോര്‍ജ് അച്ഛാ ദിന്‍, ഇമ്മാനുവല്‍, ലാസ്റ്റ് സപ്പര്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണത്തിലൂടെ ചലച്ചിത്രമേഖലയിലെ തന്റെ സാന്നിധ്യം ഊട്ടിയുറപ്പിച്ചു. ശ്രീ ജോര്‍ജ്ജിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാകും ശ്രീ മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പുഴു','- പുഴു അണിയറ പ്രവര്‍ത്തകര്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍

അടുത്ത ലേഖനം
Show comments