'ഈ പടത്തിലൊരു ക്യാരക്ടര്‍ ഉണ്ട്, മുന്‍പൊന്നും അങ്ങനെയൊരു കഥാപാത്രത്തെ ഞാന്‍ കണ്ടിട്ടില്ല'; വേട്ടൈയനിലെ ഫഹദിനെ കുറിച്ച് രജനി

പാട്രിക് എന്നാണ് വേട്ടൈയനിലെ ഫഹദിന്റെ കഥാപാത്രത്തിന്റെ പേര്

രേണുക വേണു
ശനി, 21 സെപ്‌റ്റംബര്‍ 2024 (09:21 IST)
Fahadh Faasil and Rajanikanth (Vettaiyan Movie )

രജനികാന്ത് നായകനാകുന്ന ടി.ജെ.ജ്ഞാനവേല്‍ ചിത്രം 'വേട്ടൈയന്‍' റിലീസിനു ഒരുങ്ങുകയാണ്. മലയാളത്തില്‍ നിന്ന് ഫഹദ് ഫാസിലും മഞ്ജു വാരിയറും വേട്ടൈയനില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫഹദിന്റെ കഥാപാത്രത്തെ കുറിച്ച് സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ രജനി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. താന്‍ മുന്‍പൊന്നും ഇങ്ങനെയൊരു കഥാപാത്രത്തെ കണ്ടിട്ടില്ലെന്നാണ് രജനി പറയുന്നത്. 
 
' ഈ സിനിമയില്‍ ഒരു കഥാപാത്രമുണ്ട്, അതിഗംഭീരമാണ് ആ കഥാപാത്രം. ഞാന്‍ മുന്‍പൊന്നും ഒരു സിനിമയിലും ഇങ്ങനെയൊരു ക്യാരക്ടര്‍ കണ്ടിട്ടില്ല. പൂര്‍ണമായും ഒരു എന്റര്‍ടെയ്‌നര്‍ കഥാപാത്രമാണ് അത്. ഫഹദ് ഫാസില്‍ തന്നെ ആ റോള്‍ ചെയ്യണമെന്നായിരുന്നു സംവിധായകന്. ആ കഥാപാത്രം ഫഹദിന് ഇഷ്ടമാകുകയും പ്രതിഫലം പോലും ഇല്ലാതെ ചെയ്യാന്‍ തയ്യാറായിരുന്നെന്നും സംവിധായകന്‍ പറഞ്ഞിരുന്നു,' രജനി പറഞ്ഞു. 
 
പാട്രിക് എന്നാണ് വേട്ടൈയനിലെ ഫഹദിന്റെ കഥാപാത്രത്തിന്റെ പേര്. ഹാസ്യത്തിനു പ്രാധാന്യം നല്‍കിയാണ് ഈ കഥാപാത്രത്തെ സംവിധായകന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന വേട്ടൈയന്‍ ഒക്ടോബര്‍ 10 നാണ് തിയറ്ററുകളിലെത്തുക. ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രനാണ് സംഗീതം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍; കണ്ടെത്തിയത് ബീഹാറിലെ ആറുജില്ലകളില്‍

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments