Webdunia - Bharat's app for daily news and videos

Install App

രജനികാന്തും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നു, സംവിധായകൻ മുരുഗദോസ്?!

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (09:19 IST)
സ്റ്റൈൽ മന്നൻ നായകനായി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദർബാർ റിലീസിനൊരുങ്ങുകയാണ്. അതിനിടയിൽ ആരാധകരെ വീണ്ടും ആവേശത്തിലാക്കി സംവിധായകൻ എ ആർ മുരുഗദോസ്. മുരുഗദോസ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സംസാരം മുഴുവൻ. 
 
മമ്മൂട്ടിയും രജനികാന്തും ഒരുമിച്ചുള്ള ദളപതിയിലെ ഒരു ഫോട്ടോ ആണ് മുരുഗദോസ് പങ്കുവെച്ചത്. മറ്റ് ക്യാപ്ഷൻ ഒന്നുമില്ലാതെ ഇരുവരുടേയും ഫോട്ടോ മാത്രം പങ്കുവെച്ചതിലൂടെ എന്താണ് സംവിധായകൻ ഉദ്ദേശിച്ചതെന്ന് അന്വേഷിക്കുകയാണ് ഇരുവരുടെയും ആരാധകർ.
 
ദർബാറിൽ രജനികാന്തിനൊപ്പം മമ്മൂറ്റി ഗസ്റ്റ് റോളിൽ എത്തുന്നുണ്ടോ എന്നാണ് പ്രധാനമായും ആരാധകർ അന്വേഷിക്കുന്നത്. മുരുഗദോസ് ചിത്രത്തിൽ രജനികാന്തും മമ്മൂട്ടിയും ഒന്നിക്കുന്നതായി തുടക്കത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ അക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായതുമില്ല. അതോടൊപ്പം, ഇരുവരും പുതിയ ചിത്രത്തിലൂടെ ഒന്നിക്കുമെന്നും സംവിധായകൻ മുരുഗദോസ് ആണെന്നും ചിലർ കണ്ടു പിടിച്ച് കഴിഞ്ഞു. അങ്ങനെയാണെങ്കിൽ അത് പൊളിക്കുമെന്നാണ് ഇരുകൂട്ടരുടേയും ആരാധകർ പറയുന്നത്. 
 
28 വർഷങ്ങൾക്ക് മുൻപ് 1991ലാണ് രജനികാന്തും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ചത്. ഇരുവരും ഒന്നിച്ചഭിനയിച്ച ആദ്യത്തേയും അവസാനത്തേയും ചിത്രമായിരുന്നു അത്. പിന്നീട് അതിനുള്ള അവസരം ഉണ്ടായിട്ടില്ല. മണിരത്നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിനു വേണ്ടി ആയിരുന്നു അത്. ഒരൊറ്റ ചിത്രം കൊണ്ട് തന്നെ മമ്മൂട്ടി - രജനികാന്ത് കൂട്ടുകെട്ടിനു തമിഴ്നാട്ടിലും കേരളത്തിലും വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ARMurugadoss (@a.r.murugadoss) on

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments