ബോളിവുഡിലെ ആർക്കും കെജിഎഫ് 2 ഇഷ്ടപ്പെട്ടില്ല, കെ ജി എഫും കശ്മീർ ഫയൽസും ചേർന്ന് ബോളിവുഡിനെ നശിപ്പിച്ചു: രാം ഗോപാൽ വർമ

Webdunia
ഞായര്‍, 4 സെപ്‌റ്റംബര്‍ 2022 (18:46 IST)
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിലൊന്നാണ് കെജിഎഫ്2. 1000 കോടിയ്ക്ക് മുകളിലാണ് ചിത്രം കളക്ട് ചെയ്തത്. കെജിഎഫ്2, പുഷ്പ,ആർആർആർ എന്നീ ചിത്രങ്ങൾ ഇന്ത്യൻ ബോക്സോഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചപ്പോൾ ബോളിവുഡിൽ നിന്നും കാര്യമായ വിജയങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇപ്പോളിതാ കെജിഎഫ്2 വിനെ രൂക്ഷഭാഷയിൽ വിമർശിച്ചിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ.
 
കെജിഎഫ്2, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങളാണ് എല്ലാം നശിപ്പിച്ചതെന്ന് രാംഗോപാൽ വർമ പറയുന്നു. ഏറ്റവും ഭയപ്പെടുത്തുന്ന കാര്യമെന്തെന്നാൽ ബോളിവുഡിലെ ആർക്കും തന്നെ കെജിഎഫ് 2 ഇഷ്ടമായില്ല. നമുക്ക് ഇഷ്ടമല്ലാത്ത ചിത്രം വലിയ കളക്ഷൻ നേടുമ്പോൾ എന്താണ് ഇനി ചെയ്യേണ്ടതെന്ന് അറിയാത്ത ഒരു ആശയക്കുഴപ്പത്തിലാകും നമ്മൾ. ഒരു വലിയ ബോളിവുഡ് ഡയറക്ടർ എന്നോട് പറഞ്ഞത്. ഞാൻ അഞ്ച് വട്ടമെങ്കിലും സിനിമ കാണാൻ ശ്രമിച്ചു. പക്ഷേ അര മണിക്കൂർ കൂടി കണ്ടിരിക്കാനായില്ല എന്നാണ്.
 
കെജിഎഫ് 2 ഒരു വലിയ വൃക്ഷം പോലെയാണെന്നും അതിൻ്റെ നിഴലിൽ മറ്റൊരു മരവും വളരുന്നില്ലെന്നും നേരത്തെ രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തിരുന്നു. കെജിഎഫിൻ്റെ പ്രഹരശേഷി മറ്റെല്ലാ താരങ്ങളെയും സംവിധായകരെയും ഇല്ലാതാക്കുന്നുവെന്നും നേരത്തെ രാംഗോപാൽ വർമ പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments