ആക്ഷന്‍ എന്റര്‍ടെയ്നറുമായി മോഹന്‍ലാലും ജിത്തു ജോസഫും,'റാം' തിയേറ്റര്‍ റിലീസ് തന്നെ !

കെ ആര്‍ അനൂപ്
ശനി, 6 മാര്‍ച്ച് 2021 (08:54 IST)
ലോക്ക് ഡൗണിന് മുമ്പ് മോഹന്‍ലാലും ജീത്തു ജോസഫും 'റാം' ചിത്രീകരണത്തിലായിരുന്നു. ആ സമയത്ത് ഈ ബിഗ് ബജറ്റ് സിനിമയുടെ വിദേശ ഷെഡ്യൂളിലായിരുന്നു ഇരുവരും. ഷൂട്ടിംഗ് ഇനിയും ബാക്കിയുള്ള സമയത്താണ് സംവിധായകനും മോഹന്‍ലാലും ദൃശ്യം 2 പൂര്‍ത്തിയാക്കി അടുത്തിടെ റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം വന്‍ ഹിറ്റായി മാറി.അതേസമയം, 'റാം' ഇതുവരെയും ഒഴിവാക്കിയിട്ടില്ലെന്ന് ജീത്തു ജോസഫ് സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യം മെച്ചപ്പെട്ടുകഴിഞ്ഞാല്‍ യുകെയില്‍ ശേഷിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് ടീം.
 
ബിഗ് സീനുകളില്‍ കാണുവാനായി നിര്‍മ്മിച്ച ആക്ഷന്‍ ബേസ്ഡ് എന്റര്‍ടെയ്നര്‍ ചിത്രമാണിതെന്ന് സംവിധായകന്‍ വ്യക്തമാക്കി. തീയറ്ററുകളില്‍ കാണാന്‍ അര്‍ഹതയുള്ള ചിത്രമാണിത്, ഉടന്‍ തന്നെ ഇതിന്റെ ജോലികള്‍ പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ടീം.
 
മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ താരസുന്ദരി തൃഷയാണ്.ബോളിവുഡ് നടന്‍ ആദില്‍ ഹുസൈന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ദുര്‍ഗ കൃഷ്ണ, ലിയോണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേശ് ആര്‍ പിള്ളയും സുധാന്‍ എസ് പിള്ളയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ധനസഹായം; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ

എന്റെ സമയം കളയുന്നതില്‍ കാര്യമില്ലല്ലോ, പുടിനുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയതില്‍ പ്രതികരിച്ച് ട്രംപ്

Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

വെറുതെ സമയം പാഴാക്കുന്നത് എന്തിന്; പുടിനുമായി ട്രംപ് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി

അടുത്ത ലേഖനം
Show comments