Webdunia - Bharat's app for daily news and videos

Install App

Ramya Nambeesan: 'നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ അവഗണന, പരിഹാസങ്ങൾ': ദുരനുഭവം പറഞ്ഞ് രമ്യ നമ്പീശൻ

കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവം പറഞ്ഞ് രമ്യ

നിഹാരിക കെ.എസ്
ശനി, 28 ജൂണ്‍ 2025 (15:40 IST)
നിറത്തിന്റേയും രൂപത്തിന്റേയും പേരില്‍ മാറ്റി നിര്‍ത്തലുകള്‍ നേരിട്ടിട്ടുണ്ടെന്ന് നടി രമ്യ നമ്പീശന്‍. തന്റെ കുട്ടിക്കാലത്തുണ്ടായ അനുഭവമാണ് താരം തുറന്ന് പറയുന്നത്. പതിനഞ്ചുകാരിയായ രമ്യയോട് ഇപ്പോള്‍ എന്താകും പറയാനുള്ളത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. പരിഹാസങ്ങളും അവഗണനകളും നേടിത്തപ്പോഴൊക്കെ ചേർത്തുനിർത്തിയത് കുടുംബമായിരുന്നുവെന്ന് നടി പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രമ്യ നമ്പീശന്‍ മനസ് തുറന്നത്. 
 
''കുറച്ചധികം കാര്യങ്ങള്‍ പറയാനുണ്ട്. ചിലപ്പോള്‍ ഒരു ദിവസം മതിയാകാതെ വരും. ഞാന്‍ അന്നങ്ങനെ ജീവിച്ചതു കൊണ്ടാണ് ഇന്ന് കാണുന്ന രമ്യയാകാന്‍ കഴിഞ്ഞത്. എനിക്കൊരു നല്ല കുടുംബമുണ്ടായിരുന്നു. അതുകൊണ്ട് വലിയ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഞാനായിട്ട് ഉണ്ടാക്കി വെച്ച പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ'' രമ്യ പറയുന്നു.
 
അതേസമയം സമൂഹത്തില്‍ നിന്ന് ഒരുപാട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലുമൊക്കെ സ്‌കൂളില്‍ നിന്നും സമൂഹത്തില്‍ നിന്നുമൊക്കെ ഒരുപാട് മോശം അനുഭവങ്ങളും മാറ്റി നിര്‍ത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു. ഒരുപക്ഷെ പലരും അത്തരം പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടാകും. പക്ഷെ അതെല്ലാം മറികടക്കാന്‍ പറ്റി എന്നതാണ് എന്റെ വിജയം എന്നും രമ്യ പറയുന്നു. തന്റെ കുട്ടിക്കാലം എത്തരത്തിലുള്ളതായിരുന്നു എന്നും രമ്യ പറയുന്നുണ്ട്.
 
ഞാനൊരു ഇന്‍ട്രോവേര്‍ട്ടഡ് എക്‌സ്‌ട്രോവേര്‍ട്ട് ആയിരുന്നു. വളരെ പരിചിതമായ ഇടങ്ങളില്‍ എക്‌സ്‌ട്രോവേര്‍ട്ടായിരുന്നു. എന്നാല്‍ മറ്റിടങ്ങളില്‍ അല്‍പ്പം നാണക്കാരിയായ, അത്യാവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരാളായിരുന്നു എന്നാണ് രമ്യ പറയുന്നത്.

നടിയാവുക എന്നത് ഒരിക്കലും സാധിക്കില്ലെന്ന് പണ്ട് വിശ്വസിച്ചിരുന്നു. വളരെപ്പതിയെ ഓരോ പടികളായി ലക്ഷ്യത്തിലേക്ക് വന്നയാളാണ് ഞാന്‍. എല്ലാ കാര്യങ്ങളും സ്വന്തമായി ആര്‍ജിച്ചെടുത്താണ് ഇന്ന് കാണുന്ന രമ്യയിലേക്ക് എത്തിയത്. അതിന് അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവരെല്ലാം വലിയ പിന്തുണ നല്‍കിയിട്ടുണ്ടെന്നും താരം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ആണവായുധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചാല്‍ ഇറാനില്‍ ബോംബിടും, അപമാനകരമായ മരണത്തില്‍ നിന്ന് ഖമേനിയെ രക്ഷിച്ചതിന് നന്ദി പറയണ്ട: ഡൊണാള്‍ഡ് ട്രംപ്

തലയുയര്‍ത്തി കോട്ടയം; അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ല

ഇസ്രയേലില്‍ മിസൈല്‍ ആക്രമണം; വിക്ഷേപിച്ചത് യമനില്‍ നിന്ന്

അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; എയര്‍ ഇന്ത്യ നാല് മുതിര്‍ന്ന ജീവനക്കാരെ പുറത്താക്കി

ഇനി പോസ്‌റ്റോഫീസുകളില്‍ ഡിജിറ്റലായി പണം അടയ്ക്കാം; ഓഗസ്റ്റ് മുതല്‍ നടപ്പിലാകും

അടുത്ത ലേഖനം
Show comments