Webdunia - Bharat's app for daily news and videos

Install App

‘ലൈംഗിക ചുവയുള്ള സംസാരം അയാളുടെ ശീലമായിരുന്നു’; സിനിമാ ലോകത്തെ ഞെട്ടിച്ച് വീണ്ടും പീഡനപരമ്പര

സിനിമാ ലോകത്തെ ഞെട്ടിച്ച് വീണ്ടും പീഡനപരമ്പര

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (12:05 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് പുറത്തുവന്നപ്പോഴാണ് സിനിമ മേഖലയിലെ പല സംഭവങ്ങളും പുറത്ത് വന്നത്. നടന്‍മാരും തിരക്കഥാകൃത്തുക്കളും സംവിധായകരും നിര്‍മാതാക്കളും എന്നു വേണ്ട സിനിമാ മേഖലയിലെ എല്ലാവര്‍ക്കുമെതിരേ ആരോപണങ്ങള്‍ ഉയരുകയാണ്. 
 
സിനിമയില്‍ ഒരുകാലത്ത് ഭയം മൂലം മൗനം പാലിച്ചിരുന്ന സ്ത്രീകള്‍ ഇന്ന് തുറന്നുപറയാന്‍ ധൈര്യം കാണിക്കുകയാണ്. പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയിനെതിരേ ഉയര്‍ന്ന  ലൈംഗിക ആരോപണക്കേസില്‍ പൊലീസ് അന്വേണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രമുഖ ഹോളിവുഡ് തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്ക് പീഡിപ്പിച്ചെന്നാരോപിച്ച് നിരവധി യുവതികള്‍ രംഗത്തെത്തിയിരിക്കുന്നത്.
 
നടിമാരാക്കാമെന്ന് പറഞ്ഞായിരുന്നു ജയിംസിന്റെ പീഡനങ്ങള്‍. ലൈംഗികത നിറഞ്ഞ സംഭാഷണം ജയിംസിന്റെ പതിവായിരുന്നു. സ്വയം ഭോഗം ചെയ്ത് ഇയാള്‍ യുവതികളെ കാണിക്കുകയും ചെയ്യുമായിരുന്നു.38 സ്ത്രീകളാണ് ഇത്തരം കാര്യങ്ങള്‍ വിവരിച്ച് പരാതി നല്‍കിയിരിക്കുന്നത്. ജയിംസിനെതിരെയുള്ള ഈ പീഡന ആരോപണം ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സിയാണ് പുറത്ത് വിട്ടിരിക്കുന്നത്. 
 
എന്നാല്‍ പരാതിക്കാരായ സ്ത്രീകളെ ആരെയും താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഇയാള്‍ പ്രതികരിച്ചത്. 31പേര്‍ പരസ്യമായി തന്നെ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. ബാക്കിയുള്ളവരുടെ പേരുകള്‍ പുറത്തുവന്നിട്ടില്ല. ടെറി കോണ്‍, ഇക്കോ ഡാനന്‍, ഗിറ്റാറിസ്റ്റ് ലൂയി പോസ്റ്റ് തുടങ്ങിയവര്‍ പരാതിക്കാരില്‍ ചിലര്‍ മാത്രമാണ്. സംഭവമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം