Webdunia - Bharat's app for daily news and videos

Install App

ശരിയ്ക്കും പേടിപ്പിക്കുന്നു, ഞാൻ സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നതെങ്കിലോ

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2023 (20:12 IST)
തന്റെ പേരില്‍ ഡീപ് ഫേക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതില്‍ പ്രതികരണവുമായി നടി രശ്മിക മന്ദാന. സംഭവം തികച്ചും വേദനപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് താരം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
 
ഓണ്‍ലൈനില്‍ പ്രചരിക്കുന്ന എന്റെ ഡീപ് ഫേയ്ക്ക് വീഡിയോയെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതില്‍ ശരിക്കും വേദനയുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ഓരോരുത്തര്‍ക്കും അങ്ങേയറ്റം ഭയാനകമാണ്. ഇന്ന് സ്ത്രീ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും എനിക്ക് സംരക്ഷണവും പിന്തുണയും നല്‍കുന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദിയുണ്ട്. ഈ സംഭവം ഞാന്‍ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കില്‍ ഇത് എങ്ങനെ നേരിടാന്‍ കഴിയുമെന്ന് എനിക്ക് ചിന്തിക്കാല്‍ പോലും സാധിക്കുന്നില്ല.
 
ഇത്തരം ഐഡന്റിറ്റി മോഷണം കൂടുതല്‍ പേരെ ബാധിക്കുന്നതിന് മുന്‍പ് ഒരു സമൂഹമെന്ന നിലയില്‍ അടിയന്തിരമായി നമ്മള്‍ ഇതിനെ പറ്റി അഭിസംബോധന ചെയ്യേണ്ടതുണ്ട്. രശ്മിക മന്ദാന കുറിച്ചു. ബ്രിട്ടീഷ് ഇന്ത്യന്‍ ഇന്‍ഫ്‌ളുവന്‍സറായ സാറാ പട്ടേലിന്റെ വീഡിയോയാണ് രശ്മിക മന്ദാനയുടേത് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മോര്‍ഫ് ചെയ്ത വീഡിയോ വൈറലായതോടെ ഇത് വ്യാജമാണെന്ന് സൂചിപ്പിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. കൂടാതെ നിയമ നടപടി സ്വീകരിക്കണമെന്നും ബച്ചന്‍ ആവശ്യപ്പെട്ടിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'പെണ്ണുങ്ങള്‍ മൂലയ്ക്കിരിക്കണമെന്ന് പറയാന്‍ ഇയാള്‍ ആരാണ്'; മുസ്ലിം പണ്ഡിതനെ 'എയറിലാക്കി' സോഷ്യല്‍ മീഡിയ (വീഡിയോ)

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശ്ശൂരില്‍ 60കാരന്‍ മരിച്ചു

അടിച്ചുമാറ്റിയാൽ അലാറം മുഴങ്ങും, ബീവറേജിൽ നിന്നും മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്

കണ്ണൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം

'അതില്‍ തെറ്റൊന്നും ഇല്ല'; തരൂരിന്റെ 'ഇടതുപക്ഷ സ്തുതി' അംഗീകരിച്ച് ഹൈക്കമാന്‍ഡ്, സംസ്ഥാന നേതൃത്വം വെട്ടിലായി

അടുത്ത ലേഖനം
Show comments