അന്ന് പഴശ്ശിരാജ റിലീസ് ചെയ്തപ്പോഴും ഇതേ ദുരനുഭവം ഉണ്ടായി; തുറന്നടിച്ച് റസൂൽ പൂക്കുട്ടി !

Webdunia
തിങ്കള്‍, 21 ജനുവരി 2019 (12:53 IST)
കേരളത്തിലെ വൻ‌കിട മൾട്ടിപ്ലക്സ് തീയറ്ററുകളെ ശക്തമായ ഭാഷയിൽ വിമർഷിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി. റസൂൽ പൂക്കുട്ടി ശബ്ദ സംവിധാനം നിർവഹിച്ച ‘പ്രാണ‘ തീയറ്ററിലെത്തിയതിനു പിന്നാലെയാണ് തീയറ്ററുകളിലെ പ്രദർശന സംവിധാനത്തിന്റെ അപാകതയെക്കുറിച്ച് റസൂൽ പൂക്കുട്ടി തുറന്നടിക്കുന്നത്.
 
കോർപ്പറേറ്റ് മൾട്ടിപ്ലക്സുകളെ സംബന്ധിച്ചിടത്തോളം തിയറ്ററിൽ വിറ്റുപോകുന്ന പോപ്കോണിലും കൊക്കൊക്കോളയിലുമൊക്കെയാണ് ശ്രദ്ധ എന്നും തീയറ്ററുകളെ പ്രദർശന സാങ്കേതികവിദ്യയിലും സംവിധാനത്തിലും യാതൊരു ശ്രദ്ധയും നൽകുന്നില്ലെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. 
 
‘കോർപ്പറേറ്റ് മൾട്ടിപ്ലക്സ് തീയറ്ററുകളിൽ ഭാഷകൾക്കനുസരിച്ച് അവർ ചില ലെവൽ കാർഡുകൾ വച്ചിട്ടുണ്ട്, ഹിന്ദിയുടേതല്ല തമിഴിന്, മലയാളത്തിനും  ഹോളിവുഡിനും അങ്ങനെ ഓരോ ഭാഷക്കും ഓരോ സ്റ്റാൻ‌ഡേർഡുകൾ. പണ്ട് പഴശിരാജ റിലീസ് ചെയ്ത് സമയത്തും ഇതേ ദുരനുഭവം തന്നെ ഉണ്ടായി. 
 
പ്രാണ എന്ന സിനിമയുടെ ശബ്ദാനുഭവത്തെ തീയറ്ററുകൾ വികലമാക്കി. എന്റെയും, സിനിമയിൽ പ്രവർത്തിച്ച മറ്റു ടെക്ക്നീഷ്യൻ‌മാരുടെയും അധ്വാനമാണ് വിഫലമായത്. ഇത്തരം തീയറ്ററുകളിൽ സിനിമ കാണാൻ പോകണമോ എന്നും, നൽകുന്ന പണത്തിനുള്ള മൂല്യം തീയറ്ററുകളിൽനിന്നും ലഭിക്കുന്നുണ്ടോ എന്നും ആളുകൾ ചിന്തിക്കണം എന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അച്ഛനോ അമ്മയോ മരിച്ച കുട്ടികളുടെ പഠനാവശ്യത്തിനായുള്ള സഹായം; 'സ്‌നേഹപൂര്‍വം' പദ്ധതിയിലേക്കു അപേക്ഷിക്കാം

ഭരണം തന്നില്ലെങ്കിലും വേണ്ട, 21 എംഎൽഎമാരെ തരാനാകുമോ?, കേരളം നിങ്ങൾ തന്നെ ഭരിക്കുന്നത് കാണാം: സുരേഷ് ഗോപി

കോഴിക്കോട് ജില്ലയില്‍ ആദ്യമായി പന്നിപ്പനി; മാംസ വില്‍പ്പന സ്ഥാപനങ്ങള്‍ അടച്ചിടണം

സ്കൂൾ മൈതാനത്ത് അപകടകരമാം വിധം കാറോടിച്ച് 16കാരൻ, 25 വയസ് ലൈസൻസ് നൽകേണ്ടതില്ലെന്ന് എംവിഡി നിർദേശം

പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കണം, ദിവസവും പരിശോധന വേണമെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments