'ഓപ്പറേഷന്‍ ജാവ' തരംഗം തീരുന്നില്ല, സിനിമയ്ക്ക് കൈയ്യടിച്ച് ഫഹദ് ഫാസില്‍

കെ ആര്‍ അനൂപ്
ശനി, 29 മെയ് 2021 (16:04 IST)
റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോഴും 'ഓപ്പറേഷന്‍ ജാവ' തരംഗത്തിന് ഒരു മാറ്റവുമില്ല. അടുത്തിടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ചിത്രം എത്തിയതോടെ കൂടുതല്‍ ആളുകള്‍ സിനിമ കണ്ടു. മലയാള സിനിമാലോകം തന്നെ ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, അജു വര്‍ഗീസ്, മഞ്ജു വാര്യര്‍, സത്യന്‍ അന്തിക്കാട്, മിഥുന്‍ മാനുവല്‍ തോമസ്, റോഷന്‍ ആന്‍ഡ്രൂസ് എന്നിവര്‍ക്ക് ശേഷം ഫഹദ് ഫാസിലും സിനിമയ്ക്ക് കൈയ്യടിച്ചു.
 
'ഓപ്പറേഷന്‍ ജാവ' കണ്ട ശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയ്ക്ക് ഫഹദ് ഫാസില്‍ മെസ്സേജ് അയച്ചു. 'ഓപ്പറേഷന്‍ ജാവ ശരിക്കും ആസ്വദിച്ചു. നല്ല ഷോ. എല്ലാ ആശംസകളും'- ഫഹദ് ഫാസില്‍ കുറിച്ചു.
 
സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അത് സമീപഭാവിയില്‍ തന്നെ സംഭവിക്കുമെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Manorama Election Survey : ഭരണതുടർച്ചയില്ല, സംസ്ഥാനത്ത് മേൽക്കൈ യുഡിഎഫിന് തന്നെ, നേമത്തും കഴക്കൂട്ടത്തും ബിജെപി, മനോരമയുടെ സർവേ

ഒറ്റയടിക്ക് കൂട്ടിയത് 11 രൂപ, ഇന്ത്യൻ ഓയിൽ പെട്രോൾ എക്സ്പി വിലയിൽ വൻ വർധനവ്

പാചകവാതകത്തിന് തീ വില, ഒറ്റയടിക്ക് വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 195.50 രൂപ

ഹോർമുസിൽ പിഴച്ചു, യുഎഇയിൽ എണ്ണവിലയിൽ വൻ വർധനവ്

ലൈംഗികാതിക്രമക്കേസിലെ അറസ്റ്റിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ

അടുത്ത ലേഖനം
Show comments