2024 ലും തൂക്കാന്‍ 'രോമാഞ്ചം'സംവിധായകന്‍, 100 കോടി അടിക്കുമോ ഫഹദ് ഫാസിലും?

കെ ആര്‍ അനൂപ്
ചൊവ്വ, 12 മാര്‍ച്ച് 2024 (10:20 IST)
2023ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു രോമാഞ്ചം. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയത്തിനുശേഷം 2024 പിടിച്ചെടുക്കാന്‍ ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍.പെരുന്നാള്‍- വിഷു റിലീസായി തിയറ്ററുകളില്‍ എത്തിക്കാനാണ് തീരുമാനം.ഏപ്രില്‍ 11 നാണ് ചിത്രം തിയേറ്റുകളില്‍ എത്തുക. പുതിയ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രഖ്യാപനം.
ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന രങ്കന്‍ എന്ന കഥാപാത്രം ആളിക്കത്തുന്ന ഒരു കുപ്പിയുമായി ആവേശത്തോടെ നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ കാണാനായത്.ആവേശം ഒരു മുഴുനീള എന്റര്‍ടൈനര്‍ ആയിരിക്കുമെന്നാണ് ഇതില്‍ നിന്നും ലഭിക്കുന്ന സൂചന.
 
 
 മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്,ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസീം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 ഛായാഗ്രഹണം സമീര്‍ താഹിര്‍ നിര്‍വഹിക്കുന്നു.എഡിറ്റര്‍ വിവേക് ഹര്‍ഷന്‍,
സംഗീതം സുഷിന്‍ ശ്യാം, പ്രോജക്ട് സിഇഒ മൊഹസിന്‍ ഖായിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-എ.ആ.ര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍-പി.കെ. ശ്രീകുമാര്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments