Webdunia - Bharat's app for daily news and videos

Install App

ആലിയ ഭട്ടിനൊപ്പം റോഷന്‍ മാത്യു,'ഡാര്‍ലിംഗ്‌സ്' മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായി

കെ ആര്‍ അനൂപ്
വെള്ളി, 6 ഓഗസ്റ്റ് 2021 (09:16 IST)
റോഷന്‍ മാത്യുവും ആലിയ ഭട്ടും കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ബോളിവുഡ് ചിത്രമാണ് 'ഡാര്‍ലിംഗ്‌സ്'. സിനിമയുടെ മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായി. ടീമിലെ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ആലിയ ഭട്ടിനൊപ്പമുളള ചിത്രം നടന്‍ പങ്കു വെച്ചു. ചിത്രത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്ന സൂചനയും അദ്ദേഹം നല്‍കി. ഞാന്‍ നിങ്ങളെ നിരാശപ്പെടുത്തിയില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു റോഷന്‍ പറഞ്ഞത്.
 
മുംബൈയിലെ ഒരു മിഡില്‍ ക്ലാസ്സ് കുടുംബത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത് എന്നാണ് വിവരം.ഡാര്‍ക്ക് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.ഷെഫാലി ഷാ, വിജയ് വര്‍മ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഷെഫാലി ഷായും ആലിയ ഭട്ടും അമ്മ-മകള്‍ ആയാണ് ചിത്രത്തില്‍ വേഷമിടുന്നത്.
 
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ക്ഡ്' എന്ന ചിത്രത്തിന് ശേഷം റോഷന്‍ മാത്യു അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ഡാര്‍ലിംഗ്സ്. 
 ആലിയ ഭട്ട് ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.ആലിയ ഭട്ടിന്റെ നിര്‍മ്മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.വിശാല്‍ ഭരദ്വാജ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നു. ഗുല്‍സാര്‍ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്.
 
പൃഥ്വിരാജിന്റെ കുരുതി റിലീസിനായി കാത്തിരിക്കുകയാണ് റോഷന്‍ മാത്യു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

KSRTC Bus Accident: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരിക്ക്

നിപ സമ്പർക്കപ്പട്ടികയിൽ 425; 5 പേർ ഐ.സി.യുവിൽ, ഈ മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വേണ്ടത് ചെയ്യാം': ബിന്ദുവിന്റെ വീട്ടിലെത്തി ഉറപ്പ് നൽകി ആരോഗ്യമന്ത്രി

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

അടുത്ത ലേഖനം
Show comments