Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന് അടിതെറ്റിയ 2022; ഉയിര്‍ത്തെഴുന്നേല്‍ക്കുമോ ബോക്‌സ്ഓഫീസ് രാജാവ്?

നാല് മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഈ വര്‍ഷം റിലീസ് ചെയ്തത്

Webdunia
ബുധന്‍, 21 ഡിസം‌ബര്‍ 2022 (16:31 IST)
ബോക്‌സ്ഓഫീസില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് പലതവണ തെളിയിച്ചിട്ടുള്ള താരമാണ് മോഹന്‍ലാല്‍. എന്നാല്‍ 2022 ല്‍ മോഹന്‍ലാലിന് അടിതെറ്റി. മോഹന്‍ലാലിന്റേതായി ഒരു സൂപ്പര്‍ഹിറ്റ് ചിത്രം പോലും ഈ വര്‍ഷം ഇറങ്ങിയിട്ടില്ല. 
 
നാല് മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഈ വര്‍ഷം റിലീസ് ചെയ്തത്. രണ്ട് സിനിമകള്‍ തിയറ്ററുകളിലും രണ്ടെണ്ണം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും. തിയറ്ററുകളില്‍ റിലീസ് ചെയ്ത രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളും വന്‍ പരാജയമായി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട്, ഉദയകൃഷ്ണയുടെ തിരക്കഥയില്‍ തന്നെ വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ എന്നിവയാണ് ഈ വര്‍ഷം മോഹന്‍ലാലിന്റേതായി റിലീസ് ചെയ്ത സിനിമകള്‍. രണ്ട് സിനിമകളും മുതല്‍മുടക്ക് പോലും തിരിച്ചുപിടിക്കാന്‍ കഴിയാതെ വന്‍ പരാജയമായി. 
 
മോശം തിരക്കഥയും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാനുള്ള ഉള്ളടക്കം ഇല്ലായ്മയുമാണ് രണ്ട് സിനിമകള്‍ക്കും തിയറ്ററുകളില്‍ തിരിച്ചടിയായത്. മോഹന്‍ലാലിന്റെ പ്രകടനങ്ങളും നിരാശപ്പെടുത്തുന്നതായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ രണ്ട് ചിത്രങ്ങളും വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തു. 
 
പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി, ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാന്‍ എന്നിവയാണ് 2022 ല്‍ മോഹന്‍ലാലിന്റെതായി ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത സിനിമകള്‍. ഈ രണ്ട് സിനിമകളും ഭേദപ്പെട്ട പ്രേക്ഷക പ്രതികരണം നേടി. എങ്കിലും സാമ്പത്തികമായി അത്ര വലിയ ലാഭം നേടാനും ഒ.ടി.ടി. വ്യവസായത്തിലൂടെ സാധിച്ചില്ല. ട്വല്‍ത്ത് മാനിലേയും ബ്രോ ഡാഡിയിലേയും മോഹന്‍ലാലിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. 
 
2023 മോഹന്‍ലാല്‍ എന്ന താരത്തിന്റേയും അഭിനേതാവിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിനു സാക്ഷ്യംവഹിക്കുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം, എംപുരാന്‍ തുടങ്ങി ഒരുപിടി നല്ല പ്രൊജക്ടുകള്‍ മോഹന്‍ലാലിന്റേതായി 2023 ല്‍ ഒരുങ്ങുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയേയും ജീവനക്കാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

മനഃസാക്ഷിയില്ലെ, മന്ത്രി വായടയ്ക്കണം, മരിച്ച കുട്ടിയെ കുറ്റവാളിയാക്കി, രൂക്ഷവിമർശനവുമായി വി ഡി സതീശൻ

അടുത്ത ലേഖനം
Show comments