Webdunia - Bharat's app for daily news and videos

Install App

പ്രയാഗ മാർട്ടിനെ നായികയാക്കി കോർട്ട് റൂം ഡ്രാമ, ആദ്യ ചിത്രം സംവിധാനം ചെയ്യാൻ നടൻ സാബുമോൻ

അഭിറാം മനോഹർ
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (12:59 IST)
Sabumon, Prayaga
നടനും ടെലിവിഷന്‍ അവതാരകനുമായ സാബുമോന്‍ സംവിധായകനാവുന്നു. പ്രയാഗ മാര്‍ട്ടിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന കോര്‍ട്ട് റൂം ഡ്രാമയായിരിക്കും സാബുമോന്‍ സംവിധാനം ചെയ്യുക. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് സംവിധായകനായുള്ള തന്റെ അരങ്ങേറ്റത്തെ പറ്റിയുള്ള വിവരങ്ങള്‍ സാബുമോന്‍ പുറത്തുവിട്ടത്.
 
അഭിഭാഷകനായ എന്റെ ആദ്യ സിനിമ കോടതി മുറിയില്‍ നിന്ന് തന്നെയാകുമെന്ന് അറിയാമായിരുന്നു. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സ്‌പൈര്‍ പ്രൊഡക്ഷന്‍സുമായി കൈകോര്‍ക്കുകയാണ്. റിയലിസ്റ്റിക്കായ നിയമപോരാട്ടത്തെ പറ്റിയാകും ചിത്രം. കഴിവുറ്റ പ്രയാഗ മാര്‍ട്ടിനും സിനിമയുടെ ഭാഗമാവും. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് സാബുമോന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
 
 പ്രയാഗ മാര്‍ട്ടിനും നിര്‍മാതാവിനുമൊപ്പമുള്ള ചിത്രവും സാബുമോന്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ഗുണ്ടാനേതാവ് ഓം പ്രകാശുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ പ്രയാഗയ്ക്ക് നിയമസഹായം നല്‍കിയത് സാബുമോനായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഒന്നിച്ചുള്ള സിനിമ പ്രഖ്യാപിച്ചത്. രജനീകാന്ത് നായകനായി എത്തിയ വേട്ടയ്യനിലൂടെ സാബുമോന്‍ തമിഴകത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. കുമരേശന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സാബുമോന്‍ അവതരിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു;സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

അടുത്ത ലേഖനം
Show comments