ടോവിനോ അങ്ങനെയല്ല ! നടനെക്കുറിച്ച് ഗായിക സിതാരയുടെ ഭര്‍ത്താവ് ഡോ.സജീഷ്

കെ ആര്‍ അനൂപ്
വ്യാഴം, 2 മാര്‍ച്ച് 2023 (15:04 IST)
ഡോ.സജീഷ് എം നടനും നിര്‍മ്മാതാവ് കൂടിയാണ്. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സിതാരയാണ് ഭാര്യ. വീണ്ടും നാടന്‍ ടോവിനോയെ കാണാനും സമയം ചെലവഴിക്കാനുമായ സന്തോഷം പങ്കുവെക്കുകയാണ് സജീഷ്.
 
സജീഷിന്റെ വാക്കുകളിലേക്ക്
2018 ലാണ് ടോവിനോയെ പരിചയപ്പെടുന്നത്! അമേരിക്കയിലും കാനഡയിലുമുള്ള യാത്രയിലുടനീളം കുടുംബസമേതം ഒന്നിച്ചുണ്ടായിരുന്നു. പരിചയപ്പെടുമ്പോള്‍ മുതല്‍ തോന്നിയ അടുപ്പവും സ്‌നേഹവും കൂടിക്കൂടി വന്നിട്ടേയുള്ളൂ. പല കലാകാരന്മാരും പ്രശസ്തിയും വരുമാനവും കൂടുന്ന മുറയ്ക്ക് പരിചയങ്ങളില്‍ നിന്നും ബന്ധങ്ങളില്‍ നിന്നും അകന്നുമാറാറുണ്ട്. പക്ഷേ ടോവി അങ്ങനെയല്ല. സൗഹൃദങ്ങളുടെ ഊഷ്മളത, അതും കൂടിയാണാ നടനെ വലിയവനാക്കുന്നത്. കഠിനാദ്ധ്വാനവും അഭിനയകലയോടുള്ള അഭിനിവേശവും ആ മനുഷ്യന്റെ ശരീരഭാഷയിലുടനീളം കാണാം. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പടത്തിലെ ലുക്ക് അടിപൊളിയായിട്ടുണ്ട്. 
ജിദ്ദ യാത്ര സന്തോഷകരമായിരുന്നു.
സുഹൃത്തുക്കളായ മിഥുന്‍ രമേഷ്, ഗായകരായ കണ്ണൂര്‍ ഷെരിഫിക്ക, സൂരജ് സന്തോഷ്, രൂപ രേവതി, ജാസിം, ഡാന്‍സര്‍ റംസാന്‍ തുടങ്ങിയവരോടൊപ്പമുള്ള സമയം രസകരമായിരുന്നു. 
പഴയ ചില സഹപാഠികളെയും കണ്ടു. അല്‍ അബീര്‍ ആശുപത്രികളുടെ പാര്‍ട്ണര്‍മാരിലൊളായ ഡോ ജംഷിദ് അഹമ്മദ് ഞങ്ങളുടെ പഴയ എംബിബിഎസ് കാലത്തെ അടുത്ത ചങ്ങാതിയും ക്ലാസ് ലീഡറുമായിരുന്നു. ജെംഷിയും പത്‌നിയും ജിദ്ദയിലെ ജോലിത്തിരക്കുകള്‍ക്കിടയിലും ഞങ്ങളെ കാണാനായി എത്തി. പഴയ സഹപാഠി ഡോ ഷജ്മീര്‍ അവിടെ ഇപ്പോള്‍ പീഡിയാട്രീഷനാണ്. ജൂനിയര്‍ ബാച്ചിലുണ്ടായിരുന്ന പഴയ സഖാവ് പര്‍വീസിനെ കണ്ടിട്ട് ആദ്യം മനസ്സിലായതേയില്ല. പുള്ളിയിപ്പോള്‍ അവിടെ ഓര്‍ത്തോപീഡീഷ്യനാണ്. സൗദി യാത്ര ചുരുങ്ങിയ സമയമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അവിസ്മരണീയമായി. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments