39 വര്‍ഷത്തെ പുകവലി നിര്‍ത്തി, പതിനഞ്ചാം വയസ്സില്‍ തുടങ്ങിയതാണെന്ന് സലിംകുമാര്‍, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 20 ഏപ്രില്‍ 2024 (11:24 IST)
salim kumar
39 വര്‍ഷമായി തുടരുന്ന പുകവലി നിര്‍ത്തിയെന്ന് സലിംകുമാര്‍. പതിനഞ്ചാമത്തെ വയസ്സില്‍ തുടങ്ങിയ പുകവലി 54-ാം വയസ്സില്‍ ഉപേക്ഷിച്ചു. മൂന്ന് മാസമായി താന്‍ പുകവലിക്കാറില്ലെന്ന് സലിം കുമാര്‍ പറയുന്നു. താന്‍ സിഗരറ്റ് വലിക്കുന്ന ആള്‍ ആയതുകൊണ്ട് മയക്കുമരുന്നിനെതിരായ ഒരു പരിപാടിക്ക് പ്രതിജ്ഞ ചെയ്യാന്‍ പോവാതിരുന്ന അനുഭവത്തെക്കുറിച്ച് സലിംകുമാര്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. മീര അനിലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പുതിയ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്.
 
പുകവലി കുറവുണ്ടോ എന്ന മീരയുടെ ചോദ്യത്തിന് ഇല്ല, ഇപ്പോള്‍ നിര്‍ത്തി എന്നാണ് സലിംകുമാര്‍ മറുപടി നല്‍കിയത്. എത്ര നാളായി വലിച്ചിട്ട് എന്ന് അവതാരക ചോദിച്ചപ്പോള്‍ മൂന്നുമാസമായി എന്നാണ് സലിം പറയുന്നത്. 15 വയസ്സില്‍ തുടങ്ങിയ പുകവലിയാണെന്നും ഇപ്പോള്‍ തനിക്ക് 54 വയസ്സായെന്നും 39 വര്‍ഷത്തെ കൂട്ടുകാരനാണ് ഒരു സുപ്രഭാതത്തില്‍ വേണ്ടെന്ന് വെക്കുന്നതെന്നും സലിംകുമാര്‍ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Christian education (@christan_education)

ഗായത്രി സുരേഷ് ശ്വേതാ മേനോന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങള്‍ ആകുന്ന പുതിയ ചിത്രമാണ് ബദല്‍ (ദി മാനിഫെസ്റ്റോ). ഈ ചിത്രത്തിലാണ് സലിം കുമാറിനെ ഒടുവിലായി കണ്ടത്.അജയന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നു സിനിമ. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു; യുദ്ധത്തിന് സാധ്യതയോ

പിഎം ശ്രീയില്‍ കടുത്ത നിലപാടുമായി സിപിഐ; നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചു

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ്- ഐ.സി.എം.ആര്‍ സംയുക്ത പഠനം ആരംഭിച്ചു

വിവാഹങ്ങളിലും കുടുംബ ചടങ്ങുകളിലും വിവാഹിതരായ സ്ത്രീകള്‍ ധരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തി

കൊലപാതകക്കേസിലെ പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; തൃശൂര്‍ വൃദ്ധസദനത്തില്‍ നിന്ന് പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments