ഉള്ളൊഴുക്ക് കാണാൻ കാത്തിരിക്കുന്നുവെന്ന് സമാന്ത, സ്റ്റോറി പങ്കുവെച്ച് പാർവതി

അഭിറാം മനോഹർ
വെള്ളി, 14 ജൂണ്‍ 2024 (16:09 IST)
കറി ആന്‍ഡ് സയനൈഡ് എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയിലൂടെ ശ്രദ്ധ നേടിയ ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയാണ് ഉള്ളൊഴുക്ക്. പാര്‍വതിയും ഉര്‍വശിയും ഒന്നിക്കുന്ന സിനിമ ശക്തമായ പ്രമേയവും അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങള്‍ കൊണ്ടും നിറഞ്ഞതാണെന്ന സൂചനയാണ് സിനിമയുടെ ട്രെയ്ലര്‍ നല്‍കുന്നത്. സിനിമ ഈ മാസം 21ന് റിലീസ് ചെയ്യാനിരിക്കെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് സമൂഹമാധ്യമങ്ങള്‍ സ്റ്റോറി പങ്കുവെച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താരമായ സമാന്ത.
 
ഉര്‍വശി,പാര്‍വതി എന്നിവരെക്കൂടാതെ പ്രശാന്ത് മുരളി,അര്‍ജുന്‍ രാധാകൃഷ്ണന്‍,ജയക്കുറിപ്പ്,അലന്‍സിയര്‍ എന്നിവരും സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. 2018ല്‍ ആമിര്‍ ഖാന്‍,രാജ് കുമാര്‍ ഹിറാനി എന്നിവരുടെ ജൂറിയുടെ നേതൃത്വത്തീല്‍ ദേശീയതലത്തില്‍ നടന്ന സിനിസ്ഥാന്‍ ഇന്ത്യ തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടിയ തിരക്കഥയാണ് ഉള്ളൊഴുക്ക് എന്ന പേരില്‍ സിനിമയാകുന്നത്. ഇതേ മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ സിനിമ ആമിര്‍ ഖാന്റെ നിര്‍മാണത്തില്‍ ലാപത ലേഡിസ് എന്ന പേരില്‍ സിനിമയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments