നാഗചൈതന്യ-ശോഭിത പ്രണയവാർത്ത എൻ്റെ പി ആർ വർക്കല്ല, പോയി പണി നോക്കണം ഹേ എന്ന് സാമന്ത

Webdunia
ചൊവ്വ, 21 ജൂണ്‍ 2022 (13:24 IST)
തെലുങ്ക് താരം നാഗചൈതന്യയും ബോളിവുഡ് താരം ശോഭിതാ ധുലിപാലയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വാർത്തകൾ പുറത്ത് വന്നതും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് നാ​ഗചൈതന്യയുടെ പ്രതിച്ഛായ തകർക്കാനുള്ള മുൻഭാര്യയും നടിയുമായ സാമന്തയുടെ പി.ആർ ടീമാണെന്ന് നാഗചൈതന്യയുടെ ആരാധകർ കുറ്റപ്പെടുത്തിയിരുന്നു.
 
ഇപ്പോഴിതാ ഈ ആരോപണങ്ങൾക്ക് വായടപ്പിക്കുന്ന മറുപടി നൽകിയിരിക്കുകയാണ് സാമന്ത. ട്വിറ്ററിലൂടെയാണ് താരം ഈ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. പെൺകുട്ടികളെ പറ്റി ഗോസിപ്പ് വന്നാൽ അത് സത്യം, ആൺകുടികൾക്കെതിരെയാണെങ്കിൽ പെൺകുടി ഉണ്ടാക്കിയത്. നിങ്ങൾക്ക് ഇനിയും പക്വത വന്നില്ലെ, ആദ്യം നിങ്ങൾ നിങ്ങളുടെ ജോലിയും കുടുംബവും നോക്കു എന്നാണ് താരത്തിൻ്റെ മറുപടി.
 
2017ൽ വിവാഹിതരായ സാമന്ത-നാഗചൈതന്യ ദമ്പതികൾ 2021 ഒക്ടോബറിലാണ് വേർ പിരിഞ്ഞത്. വിവാഹമോചനത്തിന് ശേഷം സിനിമയിൽ സജീവമായ താരം പുതിയ സിനിമകളുടെ തിരക്കിലാണ്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ഖുഷി, ശാകുന്തളം എന്നിവയാണ് സാമന്തയുടേതായി അണിയറയിലുള്ളത്. താങ്ക്യു ആണ് നാഗചൈതന്യയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

രണ്ടു സെന്റിലെ വീടുകള്‍ക്ക് റോഡില്‍ നിന്നുള്ള ദൂരപരിധി ഒരു മീറ്ററാക്കി കുറച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഡൊണാള്‍ഡ് ട്രംപ് ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്; വ്യാപാരകരാറിലെത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments