നീതാ പിള്ളയുടെ മുഖം എപ്പോഴും ശോകമൂകം, കാരണം വിവാഹമോചനമെന്ന് സംഗീത ലക്ഷ്മണ

അഭിറാം മനോഹർ
തിങ്കള്‍, 4 മാര്‍ച്ച് 2024 (13:58 IST)
Neetha pillai
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയായ നടിയാണ് നീത പിള്ള. എബ്രിഡ് ഷൈന്‍ ഒരുക്കിയ പൂമരം എന്ന സിനിമയിലൂടെയാണ് നീത സിനിമയിലെത്തിയത്. തുടര്‍ന്ന് പാപ്പന്‍ അടക്കം ചില സിനിമകളിലും നീത അഭിനയിച്ചിരുന്നു. നിലവില്‍ ദിലീപിന്റെ നായികയായി തങ്കമണി എന്ന സിനിമയാണ് താരത്തിന്റേതായി പുറത്തുവരാനുള്ളത്. ഇതിനിടെ നീത പിള്ളയെ പറ്റി അഭിഭാഷകയായ സംഗീത ലക്ഷ്മണ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
 
സുന്ദരി,മിടുക്കി,തരക്കേടില്ലാത്ത അഭിനേത്രി ഇതെല്ലാമാണെങ്കിലും നീതയുടെ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ തിളങ്ങാത്തത് എന്തുകൊണ്ടാണെന്ന് സംഗീത ലക്ഷ്മണ ചോദിക്കുന്നു. നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണിയുടെ രണ്ടാമത്തെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയാണ് നീത പിള്ളയെന്നും ഈ വിവാഹമോചനത്തില്‍ നിന്നും നീത പിള്ള മുക്തയാവാത്തതിനാലാണ് നീത പിള്ളയുടെ മുഖം എപ്പോഴും ശോകമൂകമായിരിക്കുന്നതെന്നും കുറിപ്പില്‍ സംഗീത ലക്ഷ്മണ പറയുന്നു.
 
സംഗീത ലക്ഷ്മണയുടെ കുറിപ്പ് വായിക്കാം
 
നീത പിള്ള.
 
സുന്ദരി. മിടുക്കി. തരക്കേടില്ലാത്ത അഭിനേത്രി. ഇതൊക്കെയെങ്കിലും ഈ സ്ത്രീ ഭാഗവാക്കാവുന്ന സിനിമകള്‍ ബോക്‌സോഫീസില്‍ തിളങ്ങാത്തത് എന്തുകൊണ്ടായിരിക്കും? സ്‌ക്രീനില്‍ നീതയെ അല്‍പനേരം കണ്ടുകൊണ്ടിരുന്നാല്‍ എനിക്ക് 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം' സിനിമയില്‍ നിവിന്‍ പോളിയുടെ അമ്മ കഥാപാത്രത്തെ അവതരിപ്പിച്ച നടിയെ ഓര്‍മ്മവരും. അവഗണിക്കാനാവാത്ത വിധമുള്ള മുഖസാദൃശ്യം.
 
നീതയുടെ കഥാപാത്രത്തെ നോക്കിനോക്കിയിരുന്നാല്‍ ആ കഥാപാത്രത്തില്‍ 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'ത്തിലെ നിവിന്‍ പോളിയുടെ അമ്മ നടി പരകായപ്രവേശം ചെയ്യും. അതോടെ എന്നിലെ പ്രേക്ഷകയ്ക്ക് ഫോക്കസ് നഷ്ടപ്പെടും, ആസ്വാദനം വഴിമുട്ടും. നീതയുടെ സിനിമ കാണുന്നത് മതിയാക്കി ഞാന്‍ വേറെ പണി നോക്കി പോകും. ഹോ!
 
ഇന്നിപ്പോള്‍ ഇതൊക്കെ ഓര്‍മ്മിക്കാന്‍ കാരണമുണ്ട്. 'തങ്കമണി' സിനിമയില്‍ ഒരു പാട്ട് വീഡിയോ കാണാനിടയായി. അതിമനോഹരമായ സിനിമറ്റോഗ്രാഫി...ഇമ്പമാര്‍ന്ന ഗാനാലാപനം. പറഞ്ഞിട്ട് കാര്യമില്ല 55 വയസ്സുള്ള ദിലീപും നായികയുമൊത്തുള്ള ട്യൂട്ടോറിയല്‍ കോളേജ് പ്രണയകോപ്രായങ്ങള്‍ അരോചകം. തീര്‍ന്നില്ല, ഒട്ടും വൈകാതെ തന്നെ ഗാനചിത്രീകരണത്തിലുള്ള നീതയുടെ കഥാപാത്രത്തിലേക്ക് 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'ത്തിലെ നിവിന്‍ പോളിയുടെ അമ്മ നടി പരകായപ്രവേശം ചെയ്തു! പറഞ്ഞല്ലോ. എനിക്ക് ഫോക്കസ് നഷ്ടപ്പെട്ടു, ആസ്വാദനം വഴിമുട്ടി!
 
ഇനി മറ്റൊരു കാര്യം. അറിഞ്ഞത് ശരിയാണെങ്കില്‍ നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ രണ്ടാമത്തെ ഭര്‍ത്താവിന്റെ ഒന്നാമത്തെ ഭാര്യയാണ് ഈ നിതാ പിള്ള. വിവാഹമോചനദുരന്തത്തില്‍ നിന്ന് നീത പൂര്‍ണമായും വിമുക്തയായിട്ടില്ല എന്ന് തോന്നുന്നു. അതിമനോഹരമായ പുഞ്ചിരിയെങ്കിലും നീതയുടെ കണ്ണുകളില്‍ എപ്പോഴും തെളിഞ്ഞുനില്‍ക്കുന്ന ശോകമൂകഭാവം അതുകൊണ്ടാണോ ന്നാ.!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments