Webdunia - Bharat's app for daily news and videos

Install App

'മാളികപ്പുറം സൂപ്പര്‍ ഹിറ്റ് ആയപ്പോള്‍ പലര്‍ക്കും വലിയ ദേഷ്യമുണ്ട്, അവര്‍ ഈ വിവാദം വെച്ച് മുതലെടുക്കുന്നു'; ഉണ്ണി മുകുന്ദന് പിന്തുണയെ അറിയിച്ച് സന്തോഷ് പണ്ഡിറ്റ്

കെ ആര്‍ അനൂപ്
വെള്ളി, 27 ജനുവരി 2023 (08:49 IST)
ഉണ്ണി മുകുന്ദന് പിന്തുണ അറിയിച്ച് സന്തോഷ് പണ്ഡിറ്റ്.മാളികപ്പുറം'സൂപ്പര്‍ ഹിറ്റ് ആയപ്പോള്‍ പലര്‍ക്കും പല കാര്യങ്ങളും കാരണം ഉണ്ണി മുകുന്ദനോട് വലിയ ദേഷ്യമുണ്ടെന്നും എന്തെങ്കിലും കിട്ടുവാന്‍ കളിച്ച അവര്‍ ഈ വിവാദം വെച്ച് മുതലെടുക്കുന്നുവെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.
 
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്
 
നമസ്‌തേ..സന്തോഷ് പണ്ഡിറ്റ് ആണേ 
'മാളികപ്പുറം' സൂപ്പര്‍ ഹിറ്റ് ആയപ്പോള്‍ പലര്‍ക്കും പല കാര്യങ്ങളും കാരണം നിങ്ങളോട് വലിയ ദേഷ്യമുണ്ട് .. അതിനാല്‍ എന്തെങ്കിലും കിട്ടുവാന്‍ കളിച്ച അവര്‍ ഈ വിവാദം വെച്ച് മുതലെടുക്കുന്നു.. 
 
Cool..
അല്പം കൂടി ജാഗ്രതയോടെ മുന്നോട്ടു പോവുക.. അവര്‍ക്കൊന്നും നഷ്ടപ്പെടുവാന്‍ ഇല്ല.. സെലിബ്രിറ്റികള്‍ ചില്ല് കൂടാരത്തില്‍ നില്‍കുന്ന ആളുകളെ പോലെയാണ്.. ആര്‍ക്കും അവരെ എന്തും പറയാം. പക്ഷേ അവര്‍ ശ്രദ്ധിച്ചേ react ചെയ്യുവാന്‍ പറ്റൂ.. ചില TV ഷോകളില്‍ ചില മിമിക്രിക്കാര്‍ ഇതുപോലെ അനാവശ്യമായി എന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.. ബുദ്ധിപൂര്‍വം പറയാനുള്ളത് എല്ലാം പച്ചക്ക് തന്നെ 'മധുരം ' കലര്‍ത്തി പറഞ്ഞു ഞാന്‍ തിരിച്ചു വന്നു..
 
അസുരന്മാര്‍ പലവിധത്തിലും ഇനിയും നിങ്ങളുടെ മുന്നില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാനും, നിങ്ങളുടെ ഇമേജ് മോശമാക്കുവാനും വരും..കംസന്മാരെയും, രാവണന്മാരെയും ഇനിയും പ്രതീക്ഷിക്കുക.. പക്വതയോടെ മുന്നോട്ട് പോവുക.. 
 
ഞാനുണ്ട് കൂടെ..Cool dear..ഇതൊക്കെ ആലോചിച്ചു സമയം കളയേണ്ട.. വീണ്ടും വീണ്ടും സൂപ്പര്‍ hit ഉണ്ടാക്കുന്നത് എങ്ങനെ എന്ന് മാത്രം ചിന്തിക്കൂ..
 
God bless you dear
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments