Webdunia - Bharat's app for daily news and videos

Install App

ഇതാണ് സന്തോഷം ! റിലീസിന് ഒരുങ്ങി അനുസിത്താരയുടെ പുത്തന്‍ സിനിമ

കെ ആര്‍ അനൂപ്
തിങ്കള്‍, 23 ജനുവരി 2023 (12:18 IST)
അനു സിത്താര, അമിത് ചക്കാലക്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്'സന്തോഷം'. റിലീസിന് ഒരുങ്ങുന്ന സിനിമയിലെ ഗാനങ്ങള്‍ എല്ലാം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പുതിയൊരു പോസ്റ്റര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു.
 
'മീസ്- എന്‍- സീന്‍ എന്റര്‍ടെയ്ന്‍മെന്റ്'ന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുന്‍ സത്യന്റെതാണ് തിരക്കഥയും സംഭാഷണവും. കലാഭാവന്‍ ഷാജോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് അനു സിത്താര എത്തുന്നത്. മല്ലിക സുകുമാരന്‍, ബേബി ലക്ഷ്മി, ആശാ അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാര്‍ത്തിക് എ. ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ജോണ്‍കുട്ടിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
 
കലാസംവിധാനം: രാജീവ് കോവിലകം, മേയ്ക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണനന്‍, വസ്ത്രാലങ്കാരം: അസാനിയ നസ്രിന്‍, സ്റ്റില്‍സ്: സന്തോഷ് പട്ടാമ്പി, ഡിസൈന്‍: മാ മി ജോ, അസോസിയേറ്റ് ഡയറക്ടര്‍: റെനിറ്റ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഭിലാഷ് എം.യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സിന്‍ജോ ഒറ്റത്തയ്ക്കല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍: ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്, പിആര്‍ഒ & ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്: വൈശാഖ് സി വടക്കേവീട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

അടുത്ത ലേഖനം
Show comments