Webdunia - Bharat's app for daily news and videos

Install App

മടുത്തു...വെറുത്തു...ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന ഒരു നാട്,വേദനയുണ്ടെന്ന് സരയു മോഹന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 13 മാര്‍ച്ച് 2023 (09:13 IST)
കൊച്ചിയുടെ താമസിക്കുന്ന താന്‍ കൊച്ചിയെ ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന ആളായിരുന്നുവെന്നും സരയു മോഹന്‍. മാരകമായ വിഷ പുകയാല്‍ ശ്വാസം മുട്ടുന്ന നഗരത്തിലെ ജീവിതത്തെക്കുറിച്ച് നടി തന്നെ പറയുകയാണ്.കുറ്റവാളി ആര് തന്നെ ആയാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന ഒരു നാട്, അധികാരികള്‍, നേതൃ സ്ഥാനത്തുള്ളവര്‍, ഭരണ സ്ഥാനത്തുള്ളവര്‍, മനസ്സില്‍ കോറിയിട്ട വേദനയുണ്ടെന്ന് സരയു.
 
സരയു മോഹന്റെ വാക്കുകളിലേക്ക് 
 
കൊച്ചി ഹൃദയത്തില്‍ താമസിക്കുന്നവളാണ്....
കൊച്ചിയെ ഹൃദയത്തില്‍ കൊണ്ട് നടക്കുന്നവളാണ്....
വാതോരാതെ കൊച്ചി, എറണാകുളം എന്നൊക്കെ അഭിമാനത്തോടെ പറയുന്നവള്‍ ആണ് (ആയിരുന്നു)
ദുരന്തകയങ്ങളില്‍ തുഴഞ്ഞു ശീലമാണ്... (അത് പ്രകൃതി ദുരന്തം ആയാലും ഭരണ ദുരന്തം ആയാലും)
പക്ഷേ അവഗണനകള്‍ വേദനയാണ്...
കുറ്റവാളി ആര് തന്നെ ആയാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന ഒരു നാട്, അധികാരികള്‍, നേതൃ സ്ഥാനത്തുള്ളവര്‍, ഭരണ സ്ഥാനത്തുള്ളവര്‍, മനസ്സില്‍ കോറിയിട്ട വേദനയുണ്ട്...
മാന്യമായ, വ്യക്തമായ ഒരു അഭിസംബോധന, ഒരു അന്വേഷണം, നെഞ്ചുറപ്പോടെ ഒരു വാക്ക്.... ഒന്നും തന്നെ കാണാനായില്ല....
മാരകമായ വിഷപുക ശ്വസിച്ചു ആരോഗ്യം തീറെഴുതി കൊടുത്ത്,പ്രളയത്തിലും കൊറോണയിലും അടിപതറി എങ്കിലും വീണ്ടും സ്വപ്നങ്ങളില്‍ അള്ളിപിടിച്ചു ഇവിടെ മെട്രോയ്ക്ക് കീഴെ മാലിന്യമണവും കൊതുക് കടിയും കൊണ്ട് ജീവിക്കുന്നതിനിടയില്‍ പുകമറയത്ത് കാണാതായ നിങ്ങളാണ് യഥാര്‍ത്ഥ മാലിന്യം എന്ന് മനസ്സില്‍ അടിവരയിട്ട് ഉറപ്പിക്കുന്നു....നാളെ ചീറിപ്പാഞ്ഞു വരുന്ന വാഹനത്തിന് ഓരം കൊടുത്തും, കല്ലിനെക്കാള്‍ വലുതായി അതില്‍ കോറിയ പേര് നോക്കി വികസനം വന്നേ എന്ന് പുളകം കൊള്ളാനും,
 പൊള്ളയായ വാക്കുകളില്‍ വിളമ്പുന്ന പ്രസംഗപ്രകടനം കേട്ട് ചോര തിളയ്ക്കാനും നിങ്ങള്‍ക്ക് ഇല്ലാത്ത ലജ്ജ ഉള്ളത് കൊണ്ട് സാധിക്കില്ല...
മടുത്തു.... വെറുത്തു....
ചുമ ഉറക്കത്തിലും....പുകമൂടിയ ഫ്‌ലാറ്റ് അകം ഭയപ്പെടുത്തിയതും ബുദ്ധിമുട്ടിച്ചതും ചെറുതായല്ല... 
തെളിഞ്ഞ പ്രഭാതങ്ങള്‍ ഇല്ല... കിളികള്‍ പോലും ഇല്ല...
 
നാട്ടില്‍ നാളുകളായി ചെറുപ്പക്കാര്‍ കൂട് വിട്ട് പറക്കുന്നു 
 
ഇനി ഈ നാടേ ഇല്ലാതെ ആകുന്ന കാലമേ അറിയാന്‍ ഉള്ളു....
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

Iran vs Israel: ഇറാനില്‍ ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രയേല്‍

Iran vs Israel: പ്രോക്സി യുദ്ധങ്ങൾ വേണ്ട, നേരിട്ടാകാമെന്ന് ഇസ്രായേൽ തീരുമാനം, ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമായതെങ്ങനെ?, സാഹചര്യം വഷളായാൽ എന്ത് സംഭവിക്കും?

അടുത്ത ലേഖനം
Show comments