Webdunia - Bharat's app for daily news and videos

Install App

2 ദിവസം, സര്‍ക്കാര്‍ കളക്ഷന്‍ 110 കോടി; വിജയ്‌ക്ക് ആരുണ്ട് എതിരാളി?!

Webdunia
വ്യാഴം, 8 നവം‌ബര്‍ 2018 (14:00 IST)
സകലവിവാദങ്ങളും പ്രേക്ഷകര്‍ മറന്നു. ദളപതി വിജയ് ചിത്രം സര്‍ക്കാര്‍ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ക്കുകയാണ്. രണ്ട് ദിവസം കൊണ്ട് 110 കോടി രൂപയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ തമിഴ് സിനിമയില്‍ കളക്ഷനില്‍ ഒന്നാം നമ്പര്‍ ചിത്രമായി സര്‍ക്കാര്‍ മാറും.
 
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ സമ്മിശ്രപ്രതികരണമാണ് നിരൂപകരില്‍ ഉണ്ടാക്കിയത്. എന്നാല്‍ എല്ലാ എതിരഭിപ്രായങ്ങളും ബോക്സോഫീസില്‍ ഇല്ലാതാവുകയാണ്. ഇതുപോലെ ഒരു മാസ് ഓപ്പണിംഗ് കളക്ഷന്‍ തമിഴ് സിനിമാലോകം മുമ്പ് കണ്ടിട്ടില്ല. 
 
ലോകമെമ്പാടുമായി 3400 സ്ക്രീനുകളിലാണ് സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്. വിജയ്, വരലക്ഷ്മി, രാധാ രവി എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ചിത്രത്തിന്‍റെ കുതിപ്പിന് കരുത്ത് നല്‍കുന്നത്.
 
ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ തക്ക ചിത്രങ്ങളൊന്നും ഒപ്പമില്ലാത്തതിനാല്‍ വരും നാളുകളിലും സര്‍ക്കാരിന്‍റെ ആധിപത്യം തുടരും. ആമിര്‍ഖാന്‍ - അമിതാഭ് ബച്ചന്‍ ചിത്രം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ സര്‍ക്കാരിന് ഭീഷണിയാകില്ല.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments