Webdunia - Bharat's app for daily news and videos

Install App

പ്രശസ്‌ത ബോളിവുഡ് നൃത്തസംവിധായിക സരോ‌ജ് ഖാൻ അന്തരിച്ചു

Webdunia
വെള്ളി, 3 ജൂലൈ 2020 (12:00 IST)
പ്രശസ്‌ത ബോളിവുഡ് നൃത്തസംവിധായികയായ സരോജ് ഖാൻ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ജൂൺ 20നാണ് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരെ കൊവിഡ് പരിശോധനകൾക്ക് വിധേയയാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.
 
ബോളിവുഡ് നൃത്തസംവിധാന രംഗത്ത് നാല് പതിറ്റാണ്ടോളമായി സജീവ സാന്നിധ്യമാണ് സരോജ് ഖാൻ. രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് ഈ കാലയളവിൽ നൃത്തചുവടുകൾ ഒരുക്കിയ സരോജ് ഖാന് മൂന്ന് തവണ മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. ദേവ്ദാസ്, ശൃംഗാരം, ജബ് വി മെറ്റ് എന്നീ ചിത്രങ്ങൾക്കായിരുന്നു ദേശീയ പുരസ്‌കാരം.
 
ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളായ എക് ദോ ദീന്‍, ജോളി കെ പീച്ചെ ക്യാഹെ, ഡോലാരെ ഡൊലാരെ എന്നീ ഗാനങ്ങൾക്ക് നൃത്തമൊരുക്കിയത് സരോജ് ഖാനാണ്. തന്‍റെ ഇഷ്ട നടിയായി വിശേഷിപ്പിക്കുന്ന മാധുരി ദീക്ഷിതിന് വേണ്ടിയാണ് അവസാനം ചുവടുകള്‍ ഒരുക്കിയത്.ബോളിവുഡിലെ മുൻനിര താരങ്ങൾ പോലും സരോജ് ഖാനെ മാസ്റ്റർ ജി എന്നാണ് സംബോധന ചെയ്‌തിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ എത്ര സബ്‌സ്‌ക്രൈബര്‍ വേണം, എന്തൊക്കെ കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments