Webdunia - Bharat's app for daily news and videos

Install App

'ഞാന്‍ കണ്ട ഏറ്റവും നല്ല ആള്‍'; സണ്ണിലിയോണിനൊപ്പം നടന്‍ സതീഷ്,'ഒഎംജി' ചിത്രീകരണം മുംബൈയില്‍

കെ ആര്‍ അനൂപ്
ബുധന്‍, 6 ഒക്‌ടോബര്‍ 2021 (11:07 IST)
ബോളിവുഡ് താരം സണ്ണി ലിയോണ്‍ സൗത്ത് ഇന്ത്യന്‍ ഭാഷകളിലുള്ള സിനിമകളിലും സജീവമാകുകയാണ്. ഒഎംജി (ഓ മൈ ഗോസ്റ്റ്) എന്ന തമിഴ് ഹൊറര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഈയടുത്താണ് പുറത്തുവന്നത്.സതീഷ്, സഞ്ജന എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സതീഷും സണ്ണി ലിയോണും ഒരുമിച്ചുള്ള രംഗങ്ങളാണ് മുംബൈയില്‍ ചിത്രീകരിക്കുന്നത്. താന്‍ കണ്ട ഏറ്റവും നല്ല ആളുകളില്‍ ഒരാളാണ് സണ്ണി ലിയോണ്‍ എന്ന് സതീഷ് പറഞ്ഞു.
 
'സണ്ണി ലിയോണ്‍ ഈ ഇന്‍ഡസ്ട്രിയില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല ആളുകളില്‍ ഒരാളാണ്, മികച്ച നടനും മികച്ച നര്‍ത്തകിയും. അത്തരമൊരു നടിയോടൊപ്പം പ്രവര്‍ത്തിക്കുന്നത് തികച്ചും സന്തോഷകരമായിരുന്നു. നല്ലൊരു മനുഷ്യനും' -സതീഷ് കുറിച്ചു.
 
ചിത്രം വാവു മീഡയയുടെയും വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസിന്റെയും ബാനറില്‍ വീര ശക്തിയും കെ ശശി കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദര്‍ശ ഗുപ്ത, സതീഷ്, യോഗി ബാബു, ടിക് ടോക്ക് താരം ജിപി മുത്തു,രമേശ് തിലക്, മൊട്ടൈ രാജേന്ദ്രന്‍, തങ്കദുരൈ എന്നിവരും ചിത്രത്തിലുണ്ട്.
 1000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ലിയോപാട്രയുടെ കാലഘട്ടത്തെ കഥയാണ് സിനിമ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദം; നാളെ മുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments