മലയാള സിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് ഈ സിനിമ വന്നത്, കിഷ്കിന്ധാ കാണ്ഡത്തിനെ പുകഴ്ത്തി സത്യൻ അന്തിക്കാട്

അഭിറാം മനോഹർ
ശനി, 14 സെപ്‌റ്റംബര്‍ 2024 (09:12 IST)
Kishkindha kandam
ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ആസിഫ് അലി ചിത്രമായ കിഷ്‌കിന്ധാ കാണ്ഡത്തെ പുകഴ്ത്തി പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കണ്ട് മലയാള സിനിമ തകര്‍ന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് കിഷ്‌കിന്ധാ കാണ്ഡം കണ്ടതെന്നും ആഹ്‌ളാദത്തേക്കാളേറെ ആശ്വാസമാണ് സിനിമ കണ്ടപ്പോള്‍ തോന്നിയതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സത്യന്‍ അന്തിക്കാട് കുറിച്ചു.
 
 സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
 
മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കണ്ട് മലയാളസിനിമ തകര്‍ന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് 'കിഷ്‌കിന്ധാ കാണ്ഡം' കണ്ടത്. ആഹ്‌ളാദത്തേക്കാളേറെ ആശ്വാസമാണ് തോന്നിയത്. വിജയഫോര്‍മുലയെന്നു പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയചിത്രം ഒരുക്കാമെന്ന് സംവിധായകന്‍ ദിന്‍ജിത്തും തിരക്കഥാകൃത്തും ക്യാമറാമാനമായ ബാഹുല്‍ രമേഷും തെളിയിച്ചിരിക്കുന്നു.
വനമേഖലയോടു ചേര്‍ന്ന ആ വീടും പരിസരവും സിനിമ കണ്ടിറങ്ങിയാലും മനസ്സില്‍ നിന്നു മായില്ല.
 
സൂക്ഷ്മമായ അഭിനയത്തിലൂടെയും ശബ്ദ നിയന്ത്രണത്തിലൂടെയും ആസിഫ് അലി അതിശയിപ്പിച്ചു എന്നു വേണം പറയാന്‍. അഭിനയ സാദ്ധ്യതയുള്ള വേഷം കിട്ടിയാല്‍ വിജയരാഘവന്‍ മിന്നിത്തിളങ്ങുമെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. അപര്‍ണാ ബാലമുരളിയും എത്ര പക്വതയോടെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ! സംഗീതമൊരുക്കിയ മുജീബിനും പുതിയ തലമുറയില്‍ വിശ്വാസമര്‍പ്പിച്ച് ഒപ്പം നിന്ന ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ജോബി ജോര്‍ജ്ജിനും സ്‌നേഹവും അഭിനന്ദനങ്ങളും.
 
എല്ലാ പ്രതിസന്ധികളേയും മറി കടക്കാന്‍ നമുക്ക് നല്ല സിനിമകളുണ്ടായാല്‍ മാത്രം മതി. 'കിഷ്‌കിന്ധാ കാണ്ഡം'  തീര്‍ച്ചയായും ഒരു മറുപടിയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണ പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്; ശബരിമലയിലേത് ചെമ്പുപാളിയെന്ന് മഹ്‌സറില്‍ എഴുതി

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍ സംശയിക്കുന്നു: മന്ത്രി വിഎന്‍ വാസവന്‍

അമേരിക്കയിലേക്ക് അപൂര്‍വ്വ ധാതുക്കള്‍ കയറ്റി അയച്ച് പാകിസ്ഥാന്‍; രഹസ്യ ഇടപാടാണെന്ന ആരോപണവുമായി പ്രതിപക്ഷം

കോടതി മുറിയിലെ അതിക്രമശ്രമം: ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

മതരാഷ്ട്രവാദം നോര്‍മലൈസ് ചെയ്യാന്‍ യുഡിഎഫ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയെ ഒപ്പം നിര്‍ത്തും

അടുത്ത ലേഖനം
Show comments