Webdunia - Bharat's app for daily news and videos

Install App

'ഞാനായിട്ട് ടൈപ്പ് കാസ്റ്റ് ചെയ്യുന്നില്ല';ഓപ്പറേഷന്‍ ജാവ കഴിഞ്ഞപ്പോള്‍ തന്നെ സ്മിനുവിനോട് സംവിധായകന്‍ തരുണ്‍, ഒടുവില്‍ സൗദി വെള്ളക്കയിലെ അധ്യാപിക

കെ ആര്‍ അനൂപ്
ചൊവ്വ, 22 നവം‌ബര്‍ 2022 (14:40 IST)
ഓപ്പറേഷന്‍ ജാവ പുറത്തിറങ്ങിയപ്പോള്‍ ചിത്രത്തിലെ തഗ് അമ്മച്ചിയെ സിനിമ പ്രേമികള്‍ നെഞ്ചിലേറ്റിരുന്നു. ആ സിനിമയിലെ സൗഹൃദമാണ് നടി സ്മിനുവിനെ സൗദി വെള്ളക്കയിലേക്ക് എത്തിച്ചത്.ജാവ കഴിഞ്ഞപ്പോള്‍ തന്നെ സ്മിനുവിനോട് സംവിധായകന്‍ തരുണ്‍ ഒരു വാക്ക് കൊടുത്തിരുന്നു.
 
സൗദി വെള്ളക്ക ടീമിന്റെ കുറിപ്പ് വായിക്കാം 
 
ഓപ്പറേഷന്‍ ജാവയിലെ തഗ് അമ്മച്ചി ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്, ആ വേഷം ചെയ്യാന്‍ എത്തിയപ്പോള്‍ മുതല്‍ ഉള്ള സൗഹൃദമാണ് സ്മിനുവും തരുണും തമ്മിലുള്ളത്.
 
ജാവ കഴിഞ്ഞപ്പോള്‍ തന്നെ സ്മിനുവിനോട് തരുണ്‍ പറഞ്ഞത് 'സ്‌ക്രീനില്‍ ഞെട്ടിക്കാന്‍ അമ്മ അല്ലാതെ മറ്റൊരു വേഷത്തിലേക്ക് ഞാന്‍ വിളിക്കും. ഞാനായിട്ട് ടൈപ്പ് കാസ്റ്റ് ചെയ്യുന്നില്ല' എന്നാണ്... അന്ന് കൊടുത്ത വാക്കാണ് സൗദി വെള്ളക്കയിലെ ഹെഡ്മിസ്ട്രസിനെ സ്മിനുവിലേക്ക് എത്തിച്ചത്.
 
കഥകേട്ട് ഷൂട്ടിംഗിന് ലൊക്കേഷനില്‍ എത്തിയ സ്മിനു തരുണിന് തന്നിലുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കും വിധം കഥാപാത്രത്തെ മനോഹരമാക്കി... അസാധ്യ ടൈമിംഗ് ഉള്ള, അനുഭവങ്ങള്‍ ഉള്ള കലാകാരിയാണ് താനെന്ന് സാക്ഷ്യപ്പെടുത്തുന്ന പെര്‍ഫോര്‍മന്‍സുകള്‍ കൊണ്ട് ടീമിനെ ഒന്നാകെ കൈയ്യിലെടുത്താണ് അവര്‍ മടങ്ങിയത്.
 
ഞങ്ങള്‍ക്ക് ഒരു ചേച്ചിയാണ്, അമ്മയാണ്..
എന്തിനും ഏതിനും കൂട്ടത്തില്‍ നിന്ന കളിച്ചും ചിരിച്ചും അഭിനയിക്കുന്ന ഞങ്ങളുടെ സ്മിനു ചേച്ചി... ഡിസംബര്‍ രണ്ടിന് സൗദി വെള്ളക്ക തീയറ്ററില്‍ എത്തുമ്പോള്‍ ചേച്ചിയുടെ കഥാപാത്രമായ പ്രധാനാദ്ധ്യാപികയെ കാണാന്‍ നിങ്ങളെ ഞങ്ങള്‍ വിളിക്കുകയാണ്...
 
വന്നേക്കണേ... നമുക്കൊരുമിച്ചു കാണാം....
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്നിലുള്ളത് ഒട്ടേറെ പദ്ധതികള്‍; പതിറ്റാണ്ടിലേക്ക് ചുവടുവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി

യുദ്ധം കേരള എസ്ആർടിസിയും കർണാടക എസ് ആർടിസിയും തമ്മിൽ, നിരക്ക് കൂട്ടി ഇരുസംസ്ഥാനങ്ങളും

ഹണിറോസിന്റെ അധിക്ഷേപ പരാതി: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Cabinet Meeting Decisions:ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments