Webdunia - Bharat's app for daily news and videos

Install App

എനിക്കും പറയാനുണ്ട്: വാരിയംകുന്നനിൽ നിന്നുമുള്ള പിന്മാറ്റത്തെ പറ്റി റമീസ്

Webdunia
ശനി, 27 ജൂണ്‍ 2020 (13:17 IST)
പൃഥ്വിരാജ് നായകനായെത്തുന്ന വാരിയംകുന്നനിൽ നിന്നും തിരക്കഥാകൃത്ത് റമീസ് താത്‌കാലികമായി പിന്മാറുകയാണെന്ന് സംവിധായകൻ ആഷിഖ് അബു അറിയിച്ചതിന് പിന്നാലെ വിശദീകരണവുമായി റമീസ്. വാരിയംകുന്നൻ പ്രഖ്യാപിച്ചതിന് പിന്നാലെ തിരക്കഥാകൃത്തുകളിലൊരാളായ റമീസിന്റെ പഴയ തീവ്രരാഷ്ട്രീയ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് റമീസ് പ്രോജക്ടില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുകയാണെന്ന വിവരം ആഷിഖ് അബു അറിയിച്ചത്. സ്വന്തം വിശ്വാസ്യത സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത റമീസിനുണ്ടെന്നും ആഷിഖ് അബു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റമീസിന്റെ പ്രതികരണം.
 
റമീസിന്റെ ഫേസ്ബിക്ക് പോസ്റ്റ് വായിക്കാം
 
ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ, ഇപ്പോൾ വാരിയംകുന്നൻ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതിൽ പ്രധാനം എനിക്ക് എതിരിൽ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും.
 
എന്നാൽ, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തിൽ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൌർഭാഗ്യവശാൽ അത് ഇപ്പോൾ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാൽ, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ഞാൻ താൽക്കാലികമായി വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവർത്തനങ്ങളിലേക്ക് ഞാൻ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും.
 
ഈ വിവരങ്ങൾ ‘വാരിയംകുന്നൻ’ എന്ന സിനിമയുടെ നിർമ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!

ഭാരം 175 കിലോഗ്രാം, ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Angel Jasmine Murder Case: എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്തു കുരുക്കിയത് പിതാവ്, പിടഞ്ഞപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചു !

ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം

അടുത്ത ലേഖനം
Show comments