'ജീവിതത്തില്‍ എന്തും സംഭവിക്കാം.. അതുപോലെ സിനിമയിലും'; പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ തുടക്കം മിന്നിച്ചേക്കണേയെന്ന് സഹ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍

കെ ആര്‍ അനൂപ്
വ്യാഴം, 13 ജനുവരി 2022 (10:08 IST)
'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ ഹിന്ദി റീമേക്ക് ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. സെല്‍ഫി എന്നാണ് ഹിന്ദി ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകത കൂടി ഉണ്ട് ഇതിന്.
 
'നമ്മുടെ ജീവിതത്തില്‍ എന്തും സംഭവിക്കാം.. അതുപോലെ സിനിമയിലും..
മാജിക് ഫ്രെയിംസും പ്രിത്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഹിന്ദി സിനിമ നിര്‍മ്മിക്കുന്നു ഒപ്പം കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും, കേപ്പ് ഓഫ് ഗുഡ് ഫിലിംസും കൂടെയുണ്ട്.ഡയറക്ഷന്‍ രാജ് മെഹത്ത ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ അക്ഷയ്കുമാറും, ഇമ്രാന്‍ ഹാഷ്മിയും ഒരുമിച്ച് എത്തുന്നു #Selfiee എന്ന സിനിമയിലൂടെ...

എല്ലാവര്‍ക്കും നന്ദി.. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണം..കര്‍ത്താവേ തുടക്കം മിന്നിച്ചേക്കണേ'-ലിസ്റ്റിന്‍ സ്റ്റീഫന്‍ കുറിച്ചു. 
 
ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്‌ക്കൊപ്പം പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടഞ്ഞ് കെ.സി.വേണുഗോപാൽ; തുണയായത് സതീശന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

അടുത്ത ലേഖനം
Show comments