നയൻതാരയ്ക്ക് പിന്നാലെ അടുത്ത ഷാറൂഖ് ഖാൻ ചിത്രത്തിലും നായിക തെന്നിന്ത്യയിൽ നിന്ന്

അഭിറാം മനോഹർ
ഞായര്‍, 23 ജൂണ്‍ 2024 (14:00 IST)
തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ച ജവാന്‍ ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായതിന് പിന്നാലെ തന്റെ അടുത്ത സിനിമയിലും മറ്റൊരു തെന്നിന്ത്യന്‍ താരത്തിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങി ഷാറൂഖ് ഖാന്‍. സാമന്ത റൂത്ത് പ്രഭുവാകും പുതിയ സിനിമയില്‍ ഷാറൂഖിന്റെ നായികയാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ് കുമാര്‍ ഹിറാനിയാകും സിനിമ സംവിധാനം ചെയ്യുക എന്നാണ് പുതിയ വിവരം.
 
രാജ് കുമാര്‍ ഹിറാനി സിനിമ ഒരു ആക്ഷന്‍ ചിത്രമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഹിരാനി ഇന്ന് വരെ ചെയ്യാത്ത രീതിയിലുള്ള പടമായിരിക്കും ഇത്. ബോളിവുഡില്‍ സാമന്തയ്ക്ക് മികച്ച ബ്രേയ്ക്ക് നല്‍കുന്നതാകും സിനിമ. ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായ രാജ് കുമാര്‍ ഹിറാനി ഡങ്കി എന്ന ഷാറൂഖ് സിനിമയാണ് അവസാനം ചെയ്തത്. അതേസമയം പത്താനിലൂടെ ഹിറ്റ് നല്‍കി തിരിച്ചെത്തിയ ഷാറൂഖിന്റെ അവസാന സിനിമകളെല്ലാം ഹിറ്റ് സിനിമകളായിരുന്നു. 2023ല്‍ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ഖുഷി എന്ന സിനിമയിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. വരുണ്‍ ധവാനൊപ്പം സിറ്റാഡന്‍ എന്ന സീരീസിലും സാമന്തയാണ് ലീഡ് റോള്‍ ചെയ്യുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments