Webdunia - Bharat's app for daily news and videos

Install App

ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങള്‍ ഒരുപാടു പേരുണ്ട് സഹായിക്കാന്‍:ഷെയ്ന്‍ നിഗം

Webdunia
ബുധന്‍, 23 ജൂണ്‍ 2021 (10:23 IST)
വിസ്മയയുടെ മരണവാര്‍ത്ത കേരളത്തിന്റെ നൊമ്പരമാകുന്നു. സ്ത്രീധനത്തെച്ചൊല്ലിയുള്ള ഉപദ്രവത്തെ തുടര്‍ന്ന് ഒരു ജീവന്‍ കൂടി നഷ്ടമായിരിക്കുകയാണ്. വിവാഹ ശേഷം ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഇത്തരം വിഷയങ്ങളില്‍ മാതാപിതാക്കള്‍ എങ്ങനെ ഇടപെടണമെന്നും ഒക്കെ ഉള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷെയ്ന്‍ നിഗം.
 
ഷെയ്ന്‍ നിഗത്തിന്റെ വാക്കുകളിലേക്ക് 
 
കഴിഞ്ഞ 3 ദിവസത്തിനിടെ നാലില്‍ കൂടുതല്‍ ആത്മഹത്യകള്‍ നടന്നു, അതും ഗാര്‍ഹിക പീഢനം നേരിട്ട യുവതികള്‍.
 
ആത്മഹത്യ ഇതിന് പരിഹാരമാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? ഉറച്ച നിലപാടുകളും, പുറം ലോകത്തോട് നേരിടുന്ന ബുദ്ധിമുട്ടുകള്‍ സധൈര്യം വിളിച്ചു പറയുവാന്‍ (ഇഛാശക്തി) കാണിക്കുകയും അല്ലേ ചെയ്യേണ്ടത്. അവിടെ അല്ലേ ജയിക്കുന്നത്, മരണം വരിച്ച് നമ്മള്‍ 'തോല്‍'ക്കുകയല്ലെ സത്യത്തില്‍? 
 
നമ്മുടെ പാഠ്യ സിലിബസില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനും ധൈര്യവും ആര്‍ജവവും സൃഷ്ടിക്കാന്‍ ചെറുപ്പകാലം മുതല്‍ ഓരോ വ്യക്തിയും പഠിക്കുന്നത് മാതാപിതാക്കളില്‍ നിന്നാണ്. കൂട്ടത്തില്‍ വിദ്യാലയങ്ങളില്‍ നിന്നും ഇത്തരം വിഷയങ്ങളില്‍ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്.
 
ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങള്‍ ഒരുപാടു പേരുണ്ട് സഹായിക്കാന്‍ എന്നോര്‍മിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യുഎന്‍ സുരക്ഷാസമിതി

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ല, പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം: ടി.വീണ

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments