Webdunia - Bharat's app for daily news and videos

Install App

ഷെയ്ന്‍ നിഗം ചിത്രത്തിനു ജിസിസിയില്‍ വിലക്ക്

നാളെയാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്

രേണുക വേണു
വ്യാഴം, 6 ജൂണ്‍ 2024 (18:09 IST)
Little Hearts Movie

ഷെയ്ന്‍ നിഗം, മഹിമ നമ്പ്യാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആന്റോ ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവര്‍ സംവിധാനം ചെയ്ത ലിറ്റില്‍ ഹാര്‍ട്ട്‌സ് സിനിമയ്ക്ക് ജിസിസിയില്‍ വിലക്ക്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ സാന്ദ്രാ തോമസ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജിസിസി രാജ്യങ്ങളില്‍ തങ്ങളുടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണെന്നും സാന്ദ്രാ തോമസ് പറഞ്ഞു. 
 
നാളെയാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഇതിനിടെയാണ് ആദ്യദിന കളക്ഷനെ സാരമായി ബാധിക്കുന്ന വിധത്തില്‍ ജിസിസി രാജ്യങ്ങളില്‍ ചിത്രത്തിന്റെ റിലീസിനു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിനു എത്തിക്കണമെന്ന തന്റെ വലിയ മോഹത്തിനു തിരിച്ചടിയേറ്റെന്നും വിഷമമുണ്ടെന്നും സാന്ദ്ര പറഞ്ഞു.
 
രാജേഷ് പൈനാടന്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷൈന്‍ നിഗം, ബാബുരാജ് എന്നിവരും ലിറ്റില്‍ ഹാര്‍ട്ട്‌സില്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: ശബരിമല വിശേഷം: ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ള നിവേദ്യവും കിട്ടും

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

അടുത്ത ലേഖനം
Show comments