Webdunia - Bharat's app for daily news and videos

Install App

106 വയസുള്ള സേനാപതിയാണോ ഈ പറന്നടിക്കുന്നത്, ചോദ്യങ്ങൾക്ക് മുന്നിൽ പെട്ട് ശങ്കറും കമൽഹാസനും, വിചിത്ര മറുപടിയുമായി ശങ്കർ

അഭിറാം മനോഹർ
വ്യാഴം, 27 ജൂണ്‍ 2024 (19:38 IST)
KamalHaasan,Indian 2
തമിഴ് സിനിമ എന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ വമ്പന്‍ ഹിറ്റായ സിനിമയായിരുന്നു 1996ല്‍ റിലീസ് ചെയ്ത ശങ്കര്‍- കമല്‍ഹാസന്‍ സിനിമയായ ഇന്ത്യന്‍. സിനിമയില്‍ നായകനായ സേനാപതി എന്ന കഥാപാത്രം 1918ല്‍ ജനിച്ചതായാണ് സിനിമയില്‍ പറഞ്ഞിരുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത യുദ്ധം ചെയ്യുന്ന സ്വാതന്ത്ര്യ സമരസേനാനിയായി കമല്‍ഹാസന്‍ അരങ്ങുതകര്‍ത്ത സിനിമ ഇന്ത്യയാകെ വമ്പന്‍ വിജയമാണ് അന്ന് നേടിയത്.
 
28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമയ്ക്ക് രണ്ടാം ഭാഗം സംഭവിക്കുമ്പോള്‍ ഇന്ത്യനിലെ വയസായ സേനാപതി എന്ന കഥാപാത്രത്തെ ശങ്കര്‍ എങ്ങനെയാകും അവതരിപ്പിക്കുക എന്ന ആകാംക്ഷയിലായിരുന്നു സിനിമാ ആരാധകര്‍. സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങുമ്പോള്‍ വാര്‍ധക്യത്തിലും വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന സേനാപതിയേയാണ് കാണാനാകുന്നത്. 2024ല്‍ സോഷ്യല്‍ മീഡിയ യുഗത്തില്‍ നടക്കുന്ന സിനിമയില്‍ സേനാപതിക്ക് 106 വയസെങ്കിലും ആകുമെന്നും എങ്ങനെയാണ് ഇത്തരത്തില്‍ ഒരാള്‍ക്ക് ആ പ്രായത്തില്‍ ഫൈറ്റ് ചെയ്യാനാകുക എന്നുമുള്ള ആരാധകരുടെ വിമര്‍ശങ്ങള്‍ക്ക് വിചിത്രമായ മറുപടിയാണ് സംവിധായകന്‍ ശങ്കര്‍ നല്‍കുന്നത്.
 
 ചൈനയില്‍ ഒരു മര്‍ഷ്യല്‍ ആര്‍ട്ട് മാസ്റ്റര്‍ ഉണ്ട്. ലൂയി ഗിയോണ്‍ എന്ന അദ്ദേഹം 120 വയസിലും പറന്നും കറങ്ങിയുമെല്ലാം മാര്‍ഷ്യല്‍ ആര്‍ട്‌സ് പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. സേനാപതിയും ഇങ്ങനെയൊരു മാസ്റ്റര്‍ ആണെന്നും സേനാപതി ഒരു ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന യോഗിയാണെന്നുമായിരുന്നു ശങ്കറിന്റെ മറുപടി. ജൂലൈ 12നാണ് ഇന്ത്യന്‍ 2 തിയേറ്ററുകളിലെത്തുന്നത്. കമല്‍ഹാസന് പുറമെ സിദ്ധാര്‍ഥ്, ബോബി സിംഹ,എസ് ജെ സൂര്യ,കാജല്‍ അഗര്‍വാള്‍ എന്നിവരാണ് സിനിമയിലെ താരങ്ങള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനം; നിയമങ്ങള്‍ ഇടയ്ക്ക് വെച്ച് മാറ്റാന്‍ ആകില്ലെന്ന് സുപ്രീം കോടതി

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ

അടുത്ത ലേഖനം
Show comments