ഉണ്ണി മുകുന്ദൻറെ ആരാധകർ ആവേശത്തിൽ,ഷെഫീക്കിന്റെ സന്തോഷം റിലീസിന് ഇനി മൂന്ന് നാൾ

കെ ആര്‍ അനൂപ്
ചൊവ്വ, 22 നവം‌ബര്‍ 2022 (09:03 IST)
ഉണ്ണി മുകുന്ദൻറെ ആരാധകർ ആവേശത്തിലാണ്. മേപ്പടിയാന് ശേഷം നടൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം ഷെഫീക്കിന്റെ സന്തോഷം റിലീസിന് ഇനി മൂന്ന് നാൾ കൂടി.നവംബർ 25 ന് ആണ് ചിത്രത്തിൻറെ റിലീസ്.
മികച്ച പ്രകടനമാണ് ഉണ്ണിമുകുന്ദൻ കാഴ്ചവെക്കുന്നത് എന്ന സൂചന നൽകിക്കൊണ്ട് കഴിഞ്ഞദിവസം പുറത്തുവന്ന ട്രെയിലറിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
പാറത്തോട് എന്ന ഗ്രാമത്തിൽ നിന്നുള്ള സാധാരണക്കാരനായ പ്രവാസിയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രം.ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
എൽദോ ഐസക്ക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.ഷാൻ റഹ്‌മാൻ സംഗീതമൊരുക്കുന്നു.ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ബാനറിൽ ഉണ്ണി മുകുന്ദനും ബാദുഷ എൻ എമ്മും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

ശബരിമല സ്വര്‍ണ്ണ കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍

അടുത്ത ലേഖനം
Show comments