Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയും ഷൂട്ടിംഗ് തിരക്കുകളിലേക്ക്, ഭീഷ്മ പര്‍വ്വം ചിത്രീകരണം പുനരാരംഭിച്ചു

കെ ആര്‍ അനൂപ്
തിങ്കള്‍, 9 ഓഗസ്റ്റ് 2021 (12:58 IST)
മോഹന്‍ലാലിന്റെ ബ്രോ ഡാഡി ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടു.ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വവും ഷൂട്ടിങ് പുനരാരംഭിച്ചു. എറണാകുളത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്.
 
10 ദിവസത്തോളം വേണ്ടിവരും മമ്മൂട്ടിയുടെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എന്നാണ് കേള്‍ക്കുന്നത്.ഭീഷ്മ പര്‍വ്വം ഷൂട്ടിംഗ് ഈ വര്‍ഷം ആദ്യം ഫെബ്രുവരി 21നാണ് ആരംഭിച്ചത്. ഒരു ഗ്യാങ്സ്റ്റര്‍ ചിത്രമാണ് ഭീഷ്മ പര്‍വ്വം. അതിനാല്‍ തന്നെ മമ്മൂട്ടിയുടെ മാസ്സ് കഥാപാത്രത്തെ കാണാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും.പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം അമല്‍ നീരദിനൊപ്പം മെഗാസ്റ്റാര്‍ ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളിലാണ് എല്ലാവരും. 
 
ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അബു സലിം തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.സുഷിന്‍ ശ്യാം ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

അടുത്ത ലേഖനം
Show comments