'ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചു'; സിദ്ദിഖിനെതിരെ യുവനടി പരാതി നല്‍കി, ബലാത്സംഗക്കുറ്റം ചുമത്തി

അതേസമയം നടിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സിദ്ദിഖിന്റെ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്

രേണുക വേണു
ബുധന്‍, 28 ഓഗസ്റ്റ് 2024 (07:16 IST)
Siddique

മുതിര്‍ന്ന നടന്‍ സിദ്ദിഖിനെതിരെ യുവനടി പൊലീസില്‍ പരാതി നല്‍കി. 2016 ജനുവരിയില്‍ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് നടിയുടെ പരാതി. ബലാത്സംഗം, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് യുവനടി ഡിജിപിക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. പരാതി ഉടന്‍ തന്നെ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. 
 
മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുറ്റകൃത്യം നടന്നത്. പ്രത്യേക അന്വേഷണ സംഘം പരാതി മ്യൂസിയം പൊലീസിനു കൈമാറുകയായിരുന്നു. തുടര്‍ന്നാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം ആയിരിക്കും കേസ് അന്വേഷിക്കുക. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. 
 
അതേസമയം നടിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സിദ്ദിഖിന്റെ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ലൈംഗിക ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് സിദ്ദിഖ് 'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈക്കമാൻഡിൽ 'അതിരടി'; ഇന്നും കിട്ടിയില്ല മുഖ്യമന്ത്രിയെ !

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണങ്ങള്‍ ഗുരുതരം, എന്‍ടിഎ പിരിച്ചുവിടണം: പിണറായി വിജയന്‍

മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, കാതോര്‍ത്ത് കേരളം

തിരുവനന്തപുരത്തെ വിവിധയിടങ്ങളില്‍ 15നും 16നും ജല വിതരണം തടസ്സപ്പെടും

കാണാതാകുന്ന സ്ത്രീകൾ : കൊല്ലം ജില്ല മുന്നിൽ

അടുത്ത ലേഖനം
Show comments