Webdunia - Bharat's app for daily news and videos

Install App

Diya Krishna: അവർ ഇപ്പോൾ സബ് ജയിലിൽ, സത്യം പറഞ്ഞെങ്കിൽ പേര് പോലും പുറത്തുവരില്ലായിരുന്നു: തട്ടിപ്പ് കേസിൽ സിന്ധു കൃഷ്ണ

ഒളിവിലായിരുന്ന മൂന്നാമത്തെ പ്രതിയും കീഴടങ്ങിയിരുന്നു.

നിഹാരിക കെ.എസ്
വെള്ളി, 8 ഓഗസ്റ്റ് 2025 (18:33 IST)
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾ കഴിഞ്ഞ ദിവസം കുറ്റം സമ്മതിച്ചിരുന്നു. കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് മുൻ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയതായി സമ്മതിച്ചത്. ഒളിവിലായിരുന്ന മൂന്നാമത്തെ പ്രതിയും കീഴടങ്ങിയിരുന്നു. 
 
40 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. ഇതിനിടെ, ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ദിയയുടെ അമ്മ സിന്ധു കൃഷ്ണ. ഇത്ര വലിയ തട്ടിപ്പ് കാണിച്ചിട്ടും ‍തങ്ങൾ മാന്യമായാണ് ആ പെൺകുട്ടികളോട് പെരുമാറിയതെന്ന് സിന്ധു കൃഷ്ണ പറയുന്നു.
 
''ഓ ബൈ ഓസിയിൽ നിന്നും പണം തട്ടിയ പെൺകുട്ടികൾ പോലീസിൽ കീഴടങ്ങിയത് നിങ്ങൾ പലരും ടിവിയിൽ കണ്ട് കാണും. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. അവർ ഇപ്പോൾ സബ് ജയിലിലാണ് ഉള്ളത്. ഇനി പോലീസ് കസ്റ്റഡിയും തെളിവെടുപ്പും എല്ലാം ഉണ്ടാകും. എല്ലാം തുറന്ന് സമ്മതിച്ച് പണം തിരികെ കൊടുത്ത് ഒതുക്കി തീർത്താൽ മതിയായിരുന്നുവെന്ന് അവർ‌ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും.
 
അത്രയേറെ തട്ടിപ്പ് കാണിച്ചിട്ടും ‍ഞങ്ങൾ മാന്യമായാണ് അവരോട് പെരുമാറിയത്. പൈസ തിരികെ കൊണ്ട് തരാമെന്ന് പറഞ്ഞ് പോയവരാണ് മറ്റാരുടെയോ ഉപദേശം കേട്ട് ഞങ്ങൾക്ക് എതിരെ കേസ് കൊടുത്തതും പ്രസ്മീറ്റ് വിളിച്ചതും. അവർ പണം തന്ന് സത്യം തുറന്ന് പറഞ്ഞിരുന്നുവെങ്കിൽ ഇന്ന് മീഡിയയിൽ പേരൊന്നും വരില്ലായിരുന്നു. ആലോചിക്കുമ്പോൾ സങ്കടമുണ്ട്. അവരുടെ വീട്ടുകാർ അടക്കം പലത‍ും അനുഭവിക്കേണ്ടി വരുന്നു.
 
അതിൽ ഒരു കുട്ടിയുടെ അച്ഛൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. അവർ മൂന്ന് പെൺകുട്ടികളും ഈ സംഭവത്തിനുശേഷം പിരിഞ്ഞിരുന്നു. വിനീതയും രാധുവും ഒരു ഗ്രൂപ്പായി. ദിവ്യ അവരുടെ അടുത്ത് നിന്നും പോയി. ദിവ്യയ്ക്ക് വേറൊരു വക്കീൽ ആയിരുന്നു'', എന്നും സിന്ധു കൃഷ്ണ വ്ളോഗിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയുടെ അധിക ചുങ്കം കേരളത്തിന്റെ താത്പര്യങ്ങള്‍ക്കും ദേശീയ സമ്പദ്വ്യവസ്ഥക്കും ഗുരുതര ആഘാതം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കൽ: അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി

Vande Bharat: വന്ദേ ഭാരത് നാളെയും മറ്റന്നാളും വൈകും

വരുന്നു 'ആഗോള അയ്യപ്പസംഗമം'

മുംബൈയില്‍ ചിക്കന്‍ഗുനിയ കേസുകള്‍ കുതിച്ചുയരുന്നു; 500ശതമാനത്തിന്റെ വര്‍ധനവ്!

അടുത്ത ലേഖനം
Show comments