സ്വപ്‌നത്തില്‍ പോലും ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചിട്ടില്ല, ഞാന്‍ കലപിലാ സംസാരിക്കും: സ്മിനു

Webdunia
ചൊവ്വ, 25 മെയ് 2021 (08:55 IST)
കെട്ട്യോളാണെന്റെ മലാഖയിലൂടെ മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് സ്മിനു സിജോ. നായാട്ട്, ഓപ്പറേഷന്‍ ജാവ, സുനാമി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സ്‌കൂള്‍ ബസിലൂടെയാണ് സ്മിനു അഭിനയലോകത്ത് എത്തിയത്. സിനിമയിലെത്തുമ്പോള്‍ ഭാവിയില്‍ ഇത്രയേറെ സിനിമകള്‍ ചെയ്യാന്‍ സാധിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സ്മിനു പറയുന്നു. 
 
'കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷമാണ് കൂടുതല്‍ കഥാപാത്രങ്ങള്‍ ലഭിച്ചത്. ആദ്യ സിനിമ കഴിയുമ്പോള്‍ ഇങ്ങനെയൊന്നും ആകുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല. അഭിനയമൊന്നും എനിക്ക് അത്ര വശമില്ലായിരുന്നു. ആദ്യ സിനിമ മുതലേ എല്ലാവരും എനിക്ക് വലിയ പിന്തുണ നല്‍കി. ഒരു ആര്‍ട്ടിസ്റ്റ് ആണെന്ന് തോന്നുന്നത് തന്നെ നിങ്ങള്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളെ പ്രശംസിക്കുന്നത് കേള്‍ക്കുമ്പോഴാണ്. ഇങ്ങനെ അഭിമുഖത്തിനൊക്കെ വിളിക്കുമ്പോള്‍ എനിക്ക് ആദ്യം മടി തോന്നാറുണ്ട്. അയ്യോ, ഞാന്‍ അതിനൊക്കെ ഉള്ളതുണ്ടോ എന്നാണ് മനസില്‍ തോന്നും,' വെബ് ദുനിയ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സ്മിനു പറഞ്ഞു. താന്‍ കലപിലാ സംസാരിക്കുന്ന സ്വഭാവക്കാരിയാണെന്നും സിനിമയില്‍ എത്തിയ ശേഷമാണ് അക്കാര്യത്തില്‍ അല്‍പ്പമെങ്കിലും കുറവ് വന്നതെന്നും സ്മിനു പറഞ്ഞു. വെബ് ദുനിയ മലയാളത്തിനു നല്‍കിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments