Webdunia - Bharat's app for daily news and videos

Install App

'ലെസ്ബിയന്‍ ആണെന്ന് ചിലര്‍ പറഞ്ഞു, റൂമറുകള്‍ ഉണ്ടായി'; സ്‌കൂള്‍-കോളേജ് കാലം നല്ല ഓര്‍മ്മകളുടേതല്ലെന്ന് നടി അനാര്‍ക്കലി

കെ ആര്‍ അനൂപ്
തിങ്കള്‍, 27 മെയ് 2024 (08:08 IST)
സ്‌കൂള്‍-കോളേജ് കാലത്തെക്കുറിച്ച് നല്ല ഓര്‍മ്മകള്‍ പറയുന്നവര്‍ക്കൊപ്പം മോശം അനുഭവങ്ങള്‍ കൊണ്ട് സ്‌കൂള്‍-കോളേജ് കാലം ഇഷ്ടമല്ലാത്തവരും നമുക്കിടയിലുണ്ട്.തന്റെ സ്‌കൂള്‍-കോളേജ് കാലം നല്ല ഓര്‍മ്മകളുടേതല്ല എന്ന് നേരത്തെ അനാര്‍ക്കലി പറഞ്ഞിരുന്നു. ഇപ്പോഴിതാ അത് എന്തുകൊണ്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. 
 
'എല്ലാ സ്‌കൂളിലും കാണും ആരും മൈന്റ് ചെയ്യാത്തൊരു കുട്ടി. നമ്മള്‍ അവിടെ എക്സിസ്റ്റ് ചെയ്യുന്നുണ്ടെന്ന് ആര്‍ക്കും അറിയില്ല. ഞാന്‍ വലിയ കുഴപ്പമുണ്ടായിരുന്നില്ല. എന്റെ ചില സുഹൃത്തുക്കളുണ്ടായിരുന്നു, ഇങ്ങനെയൊരാള്‍ ആ സ്‌കൂളില്‍ ഉണ്ടെന്ന് പോലും അറിയത്തില്ലായിരുന്നു. അതിന്റേതായ പ്രശ്നങ്ങളുണ്ടായിരുന്നു. ക്ലാസില്‍ എന്തെങ്കിലും പൊട്ടത്തരമൊക്കെ കാണിച്ചാല്‍ എല്ലാവരുടേയും മുന്നില്‍ വച്ച് ടീച്ചര്‍മാര്‍ കളിയാക്കും. അതുകൊണ്ടായിരുന്നു സ്‌കൂള്‍ ഇഷ്ടമല്ലാത്തതെന്നാണ് അനാര്‍ക്കലി പറയുന്നത്.
 
മാറ്റി നിര്‍ത്താനുള്ള കാരണം അറിയില്ലെന്നാണ് താരം പറയുന്നത്. മീന്‍ ഗേള്‍സ് സിനിമയിലൊക്കെ കാണുന്നത് പോലെ ഒരു സെറ്റ് ഓഫ് കുട്ടികളുണ്ടാകും. അവര്‍ കുറച്ച് ഡോമിനേറ്റിംഗ് ആയിരിക്കും. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്തും കുറച്ച് ഡോമിനേറ്റിംഗ് ആയിട്ടുള്ള കുട്ടികളുണ്ടായിരുന്നു. ഞാന്‍ ആ സമയത്ത് മുടി ബോയ് കട്ട് വെട്ടിയിരുന്നു. ഇടയ്ക്ക് മൂക്ക് കുത്തിയിരുന്നു. അപ്പോള്‍ അനാര്‍ക്കലി ലെസ്ബിയന്‍ ആണെന്ന് ചിലര്‍ പറഞ്ഞു. അത്തരം റൂമറുകള്‍ ഉണ്ടായി. നമ്മള്‍ ഒന്നും ചെയ്തിട്ടല്ല. വെറുതെ കോലം കണ്ടിട്ട് പറയുകയായിരുന്നു',-അനാര്‍ക്കലി പറഞ്ഞു.
 
ജോബ്ലെസ് ക്ലബ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹമോചന കേസിന്റെ സമയത്തും ഭര്‍തൃവീട്ടില്‍ സൗകര്യങ്ങള്‍ക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്, മലയാളി ദമ്പതികളുടെ കേസില്‍ സുപ്രീം കോടതി

ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷമുണ്ടോ രാഹുലിന് കിട്ടുന്നു, 5000ലധികം വോട്ടുകൾക്ക് എൻഡിഎ വിജയിക്കുമെന്ന് സി കൃഷ്ണകുമാർ

വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം; മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാന്‍

ഇത് കാറ്റ് കാലം; നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

അടുത്ത ലേഖനം
Show comments