Sona Heiden: സിൽക് സ്മിതയുടെ ജീവിതം പലരും പല രീതിയിൽ കഥയാക്കുന്നു, എനിക്ക് ആ അവസ്ഥ വരരുത്, സ്വന്തം ജീവിതം പറയുന്ന വെബ് സീരീസുമായി നടി സോന

അഭിറാം മനോഹർ
വെള്ളി, 14 മാര്‍ച്ച് 2025 (12:51 IST)
അജിത് സിനിമയായ പൂ എല്ലാാം ഉന്‍ വാസം എന്ന സിനിമയിലൂടെ സിനിമാരംഗത്തെത്തി പിന്നീട് മാദകവേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് സോന. തുടര്‍ന്ന് നിരവധി സിനിമകളില്‍ ഭാഗമായ സോന 2001 മുതല്‍ 2024 വരെയുള്ള കാലയളവില്‍ നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ ഭാഗമായി. ഇപ്പോഴിതാാ സ്വന്തം ജീവിതകഥ പറയുന്ന വെബ്‌സീരീസ് ഒരുക്കാനുള്ള ശ്രമത്തിലാണ് സോന.
 
 ഷാര്‍പ്ലെക്‌സ് എന്ന ഒടിടി പ്ലാറ്റ്‌ഫോമുമായി സഹകരിച്ച് സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ യൂണിക് പ്രൊഡക്ഷന്‍സ് വഴിയാണ് വെബ് സീരീസ് റിലീസിനായി തയ്യാറെടുക്കുന്നത്. സീനയുടെ ജീവിതം കേന്ദ്രീകരിച്ചൊരുക്കുന്ന വെബ് സീരീസില്‍ 2010 മുതല്‍ 2015 വരെ സംഭവിച്ച കാര്യങ്ങളാകും പറയുന്നത്. ഇതിനെ പറ്റി സോന പറയുന്നത് ഇങ്ങനെ. എന്റെ ജീവിതത്തില്‍ ഒരുപാട് കഷ്ടപാടുകളിലൂടെ പോയിട്ടുണ്ട്.പലരും വഞ്ചിച്ചിട്ടുണ്ട്. ആ സമയത്ത് അഭിനയം മാത്രമാണ് ഒരു ആശ്വാസമായി ഉണ്ടായത്. അതുകൊണ്ട് അന്ന് ലഭിച്ച സിനിമകളിലെല്ലാം അഭിനയിച്ചു. എന്നാല്‍ ഗ്ലാമറസായി മാത്രമെ എന്നെ എല്ലാവരും കണ്ടിരുന്നുള്ളു. ഇതിന്റെ ഭാഗമായി ഗ്ലാമര്‍ വേഷങ്ങള്‍ മാത്രം വരാന്‍ തുടങ്ങി. പിന്നീട് അഭിനയത്തോട് മടുപ്പായി.
 
 എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്നെ ഗ്ലാമര്‍ എന്ന കോളത്തില്‍ മാത്രമാണ് ആളുകള്‍ നോക്കുന്നത്. ഗ്ലാമര്‍ റാണിയായി ജീവിച്ച സില്‍ക്ക് സ്മിതയുടെ ജീവിതം അവരുടെ മരണശേഷം പല രീതിയിലാണ് പലരും കഥകളാക്കുന്നത്. എന്നാല്‍ യഥാര്‍ഥ കഥ ആര്‍ക്കും അറിയില്ല. എന്റെ മരണശേഷം ഇത്തരമൊരു അവസ്ഥ വരാന്‍ പാടില്ല. എന്നതുകൊണ്ടാണ് ഞാന്‍ എന്റെ കഥ തന്നെ പറയാന്‍ തീരുമാനിച്ചത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സോന ഹെയ്ഡന്‍ പറഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട്; മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കും

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി തമിഴ്‌നാട്, ബിൽ നിയമസഭയിലേക്ക്

സംസ്ഥാനത്ത് മഴകനക്കുന്നു; ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Pakistan- Afghanistan Conflict: വീണ്ടും ഏറ്റുമുട്ടൽ, പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം പുകയുന്നു

അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങില്ലെന്ന് ചൈന; എന്നാല്‍ ചൈനയുടെ പാചക എണ്ണ വേണ്ടെന്ന് അമേരിക്ക

അടുത്ത ലേഖനം
Show comments