Webdunia - Bharat's app for daily news and videos

Install App

'അമ്മയെ മിസ് ചെയ്യുന്നു'; പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സോനു സൂദ്

കെ ആര്‍ അനൂപ്
ബുധന്‍, 21 ജൂലൈ 2021 (14:57 IST)
നടനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സോനു സൂദിന്റെ അമ്മയുടെ പിറന്നാളാണ് ഇന്ന്. അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.2007ല്‍ അന്തരിച്ച അമ്മ സരോജ് സൂദിനെ ഓര്‍ക്കുക കൂടിയാണ് നടന്‍.
 
സോനു സൂദിന്റെ വാക്കുകളിലേക്ക് 
 
 'ജന്മദിനാശംസകള്‍ മാ! അമ്മയെ വ്യക്തിപരമായി ആശംസിക്കാനും നിങ്ങള്‍ എന്നെ പഠിപ്പിച്ച ജീവിത പാഠങ്ങള്‍ക്ക് നന്ദി പറയാനും ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അമ്മയെ എത്രമാത്രം മിസ് ചെയ്യുന്നുവെന്ന് ഈ സന്ദേശങ്ങളിലൂടെ ഒരിക്കലും പ്രകടിപ്പിക്കാന്‍ കഴിയില്ല. അമ്മയുടെ അഭാവം എന്റെ ജീവിതത്തില്‍ സൃഷ്ടിച്ച ശൂന്യത ഞാന്‍ നിങ്ങളെ വീണ്ടും കാണുന്നത് വരെ അങ്ങനെ തന്നെ തുടരും'- സോനു സൂദ് ട്വിറ്ററില്‍ കുറിച്ചു.
 
ലോക്ക് ഡൗണ്‍ സമയത്ത് ജനങ്ങള്‍ക്കായി ഒരുപാട് സഹായങ്ങള്‍ ചെയ്തു കൊണ്ട് മുന്നില്‍ തന്നെ ഉണ്ടായിരുന്നു സോനു സൂദ്. പല സ്ഥലങ്ങളിലും കുടുങ്ങിപ്പോയ തൊഴിലാളികളെ അവരുടെ മുമ്പിലേക്ക് തിരികെ എത്തിക്കാനും ജോലി നഷ്ടമായവര്‍ക്ക് ഉപജീവന മാര്‍ഗം ഒരുക്കാനും സോനു സൂദ് മുന്‍കൈ എടുത്തിരുന്നു. 
 
അടുത്തിടെ സോനു സൂദിന്റെ സൂപ്പര്‍മാര്‍ക്കറ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.ചെറുകിട ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് താരം രംഗത്തെത്തിയത്. പ്രാദേശിക കച്ചവടക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കാനായി അദ്ദേഹം മുട്ട, റൊട്ടി, ചിപ്‌സ് തുടങ്ങിയ സാധനങ്ങളുമായി ഒരു സൈക്കിളില്‍ എത്തിയിരുന്നു. ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

കൊച്ചിയില്‍ സ്പാ സെന്ററിന്റെ മറവില്‍ അനാശാസ്യം, 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയില്‍

കോയമ്പത്തൂരിൽ കേരള ലോട്ടറിയുടെ വൻ ശേഖരം പിടിച്ചു - ഒരാൾ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments