തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

അഭിറാം മനോഹർ
ഞായര്‍, 10 നവം‌ബര്‍ 2024 (08:50 IST)
തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു പ്രായം. ഏറെ നാളായി രോഗബാധിതനായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. തമിഴ് സിനിമകളില്‍ ക്യാരക്ടര്‍ റോളുകള്‍ സ്ഥിരസാന്നിധ്യമായിരുന്ന ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റ് ഭാഷകളിലുമായി നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
 
സിനിമയിലെത്തിയ ശേഷം കെ ബാലചന്ദര്‍ ആണ് ഗണേഷന്‍ എന്ന പേര് മാറ്റി ഡല്‍ഹി ഗണേഷ് എന്ന പേര് നല്‍കിയത്. വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന ഗണേഷ് സിനിമയ്ക്ക് വേണ്ടി തന്റെ ജോലി ഉപേക്ഷിച്ചിരുന്നു. മലയാളത്തില്‍ ധ്രുവം,കാലാപാനി,ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.അവൈ ഷണ്‍മുഖി, തെന്നാലി,സിന്ധുഭൈരവി,നായകന്‍ തുടങ്ങിയ സിനിമകളിലെ ഡല്‍ഹി ഗണേഷിന്റെ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴ ജില്ലയിലെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്നത് 128 കോടി രൂപ

പന്നിപ്പടക്കം കടിച്ചെടുത്ത വളര്‍ത്തുനായ വീട്ടിലെത്തി, മുറ്റത്ത് വച്ച് പൊട്ടിത്തെറിച്ച് നായയുടെ തല തകര്‍ന്നു

കാനഡയില്‍ ബിരുദ പഠനത്തിന് ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ 74 ശതമാനവും തള്ളിക്കളഞ്ഞു

ശബരിമല കട്ടിളപാളി കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്; പോറ്റി കാണിച്ചത് വിശ്വാസ വഞ്ചനയെന്ന് എസ്‌ഐടി

സുഹൃത്തിനെ വാൾകൊണ്ട് വെട്ടി, വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു

അടുത്ത ലേഖനം
Show comments