Webdunia - Bharat's app for daily news and videos

Install App

ഫഹദിന്റെ ഷമ്മി ഹീറോയായി ഞെട്ടിച്ച പോലെ,വെടിക്കെട്ടിലെ ഷിബൂട്ടനും ഞെട്ടിച്ചു:ശ്രീജിത്ത് വിജയന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 7 ഫെബ്രുവരി 2023 (11:22 IST)
കുമ്പളങ്ങി നൈറ്റ്‌സിലെ ഫഹദിന്റെ ഷമ്മി ഹീറോയായി ഞെട്ടിച്ച പോലെ, വെടിക്കെട്ടിലെ ഷിബൂട്ടനും ഞെട്ടിച്ചെന്ന് സംവിധായകന്‍ ശ്രീജിത്ത് വിജയന്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.
 ബിബിന്‍ ജോര്‍ജ് എന്ന സൂപ്പര്‍ ഹീറോയും വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്ന റിയലിസ്റ്റിക് പെര്‍ഫോമറും ഒന്നിക്കുന്ന വെടിക്കെട്ട് കാണാന്‍ ആഗ്രഹിക്കുന്നവര്‍ തിയറ്ററില്‍ തന്നെ പോയി കാണണമെന്നും ശ്രീജിത്ത് 
പറയുന്നു.
 
ശ്രീജിത്ത് വിജയന്റെ വാക്കുകളിലേക്ക്
 
ഒരു കഥ സൊല്ലട്ടുമാ....
 
 കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയില്‍ ഫഹദ് ഫാസില്‍ എന്ന നടന്‍ ഷമ്മി എന്ന ഹീറോയായി നമ്മളെ ഞെട്ടിച്ച പോലെ, വെടിക്കെട്ടിലെ ഷിബൂട്ടനും ഞെട്ടിച്ചു.
 
ഷിബൂട്ടന്‍,
വിഷ്ണു ഉണ്ണികൃഷ്ണന്റെ കരിയറിലെ ഇതുവരെ കണ്ടതില്‍, പെര്‍ഫോമന്‍സ് കൊണ്ട് നമ്മളെ പിടിച്ചിരുന്ന കഥാപാത്രം. രണ്ടര മണിക്കൂര്‍ നീളുന്ന സിനിമയില്‍ , അയാളെ സ്‌ക്രീനില്‍ കാണിക്കുമ്പോള്‍, എനിക്കുറപ്പുണ്ട്, കണ്ട ഓരോ പ്രേക്ഷകന്റെയും ഹൃദയമിടിപ്പ് കൂടിയിട്ടുണ്ടാവും.
 
'നിങ്ങള്‍ ഒരു നടന്‍ ആവണമെന്ന് വിചാരിച്ചിട്ടുണ്ടെങ്കില്‍ അതായിരിക്കും. അത് ഞങ്ങള്‍ മാത്രം വിചാരിച്ചാല്‍ പോരാ നിങ്ങള്‍ കൂടി വിചാരിക്കണം...' കട്ടപ്പനയിലെ ഋതിക് റോഷന്റെ വാക്കുകള്‍ കടമെടുത്തുകൊണ്ട് പറയുന്നു, ഈ സിനിമ വലിയ വിജയമാക്കാന്‍ നിങ്ങള്‍ കൂടി വിചാരിക്കണം.
 
ഇത് സാധാരണക്കാരുടെ കഥ പറയുന്ന ഒരു അസാധാരണ സിനിമയാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരുടെ കഷ്ടപ്പാടിന്റെ, കണ്ണീരിന്റെ, പുറത്തുവരാത്ത നൂറു കഥകള്‍ ഉണ്ട്. ബിബിന്‍ ജോര്‍ജ് എന്ന സൂപ്പര്‍ ഹീറോയും വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്ന റിയലിസ്റ്റിക് പെര്‍ഫോമറും ഒന്നിക്കുന്ന വെടിക്കെട്ട് കാണാന്‍ ആഗ്രഹിക്കുന്നവര്‍ തിയറ്ററില്‍ തന്നെ പോയി കാണണം
 
NB : ഷിബൂട്ടന്‍ തീയറ്ററില്‍ നിങ്ങളെ ഞെട്ടിച്ചിരിക്കും
 
 
സണ്ണി ലിയോണിന്റെ ബഹുഭാഷാ ചിത്രം 'ഷീറോ' സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് വിജയനാണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

കൊച്ചിയില്‍ സ്പാ സെന്ററിന്റെ മറവില്‍ അനാശാസ്യം, 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയില്‍

കോയമ്പത്തൂരിൽ കേരള ലോട്ടറിയുടെ വൻ ശേഖരം പിടിച്ചു - ഒരാൾ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments