17 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും ഷാറൂഖും ഒന്നിക്കുന്നു, സന്തോഷം പങ്കുവെച്ച് ഷാറൂഖ്

Webdunia
ഞായര്‍, 27 ഓഗസ്റ്റ് 2023 (16:28 IST)
ബോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളാണ് അമിതാഭ് ബച്ചനും ഷാറൂഖ് ഖാനും. സൂപ്പര്‍താരമായി തിളങ്ങി നിന്നിരുന്ന അമിതാഭ് ബച്ചന്‍ ക്യാരക്ടര്‍ റോളിലേക്ക് മാറിയ ശേഷം പല തവണ ഷാറൂഖുമായി സിനിമകള്‍ ചെയ്തിട്ടുണ്ട്. ഭൂത്‌നാഥ്, മൊഹബത്തേന്‍, കഭി ഖുശി കഭി ഗം തുടങ്ങി ഒട്ടനേകം സിനിമകള്‍. എന്നാല്‍ കഭി അല്‍വിദാ നാ കെഹ്ന എന്ന സിനിമയ്ക്ക് ശേഷം ഇരുതാരങ്ങളും ഒരുമിച്ച് സ്‌ക്രീന്‍ പങ്കിട്ടിട്ടില്ല. ഇപ്പോഴിതാ 17 വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍താരങ്ങള്‍ വീണ്ടും ഒന്നിക്കുകയാണ്.
 
ട്വിറ്ററില്‍ ഷാറൂഖ് ഖാന്‍ നടത്തിയ ആസ്‌ക് എസ്ആര്‍കെ എന്ന സെഷനിലാണ് അമിതാഭ് ബച്ചനുമായി ഒന്നിക്കുന്ന പ്രൊജക്ടിനെ പറ്റി ഷാറൂഖ് ഖാന്‍ മനസ്സ് തുറന്നത്. സെഷനിനിടെ ഒരു ആരാധകനാണ് ഷാറൂഖ് ഖാനും അമിതാബ് ബച്ചനും ഒന്നിച്ചുള്ള ഒരു പുതിയ ചിത്രം പുറത്തുവിട്ടത്. ഇതിനെ പറ്റി സംസാരിക്കവെയാണ് ഷാറൂഖ് മനസ്സ് തുടന്നത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അമിതാഭ് ബച്ചനുമായി ചേര്‍ന്ന സിനിമ ചെയ്യുകയാണെന്നും അതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഷാറൂഖ് പറഞ്ഞു. ജവാനാണ് ഷാറൂഖിന്റെ അടുത്തതായി പുറത്തിറങ്ങുന്ന സിനിമ. സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ് സംവിധായകനായ ആറ്റ്‌ലിയാണ്. നയന്‍താര,വിജയ് സേതുപതി,സന്യ മല്‍ഹോത്ര എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ കനക്കും

അടുത്ത ലേഖനം
Show comments