"ആ കുട്ടി ഇന്ന് ശ്വാസം വിട്ടോട്ടെ", ആര്യൻ ഖാന് പിന്തുണയുമായി സുനിൽ ഷെട്ടി

Webdunia
തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (12:20 IST)
ലഹരിപാർട്ടി നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് പിന്തുണയുമായി ബോളിവുഡ് താരം സുനിൽ ഷെട്ടി. ആര്യനെതിരെയുള്ള ആരോപണങ്ങൾ നിലവിൽ അനുമാനം മാത്രമാണെന്നും ദയവായി ആര്യന് ശ്വാസം വിടാനുള്ള അവസരമെങ്കിലും മാധ്യമങ്ങൾ നൽകണമെന്നുമാണ് സുനിൽ ഷെട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
 
ഒരു റെയ്ഡിനിടെ നിരവധി പേർ അറസ്റ്റിലാകുന്നതെല്ലാം സ്വാഭാവികം മാത്രമാണ്. ആര്യൻ മയക്കുമരുന്ന് ഉപയോഗിച്ചുവെന്നത് നമ്മുടെ അനുമാനങ്ങൾ മാത്രമാണ്. കേസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ദയവായി ഇപ്പോൾ ശ്വാസം വിടാനുള്ള അവസരമെങ്കിലും ആ കുട്ടിക്ക് കൊടുക്കണം. സിനിമാ മേഖലയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മീഡിയ അതിന് പിന്നാലെ കൂടും.പല അനുമാനങ്ങൾ വരും. സത്യസന്ധമായ അന്വേഷണ റിപ്പോർട്ട് പുറത്തുവരട്ടെ അതിന് മുൻപ് അവനെ ചേർത്ത് നിർത്തേണ്ടത് നമ്മുടെ കർത്തവ്യമാണ്.സുനിൽ ഷെട്ടി പറഞ്ഞു.
 
അതേസമയം ആര്യൻ ഖാൻ അറസ്റ്റിലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി നടൻ സൽമാൻ ഖാൻ ഷാറൂഖാന്റെ മുംബൈയിലെ വസതിയായ മന്നത്തിൽ സൽമാൻ ഖാൻ സന്ദർശനം നടത്തി. ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരിവസ്തുക്കളുടെ വാങ്ങൽ, വിൽപ്പന, ഉപയോഗം അടക്കമുള്ള കുറ്റങ്ങളാണ് ആര്യനെതിരെ എൻസിബി ചുമത്തിയത്.  ലഹരിമരുന്ന് എത്തിച്ചു നൽകിയവരെ കണ്ടെത്താൻ മുംബൈയിലും നവി മുംബൈയിലും എൻസിബിയുടെ റെയ്ഡ് തുടരുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

വളര്‍ച്ച പടവലങ്ങ പോലെ താഴോട്ട്? തിരുവനന്തപുരത്ത് 50 ഇടങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല

കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ചക്രവാത ചുഴി ഇന്ന് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത; കനത്ത മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments