Webdunia - Bharat's app for daily news and videos

Install App

നിതീഷ് തിവാരിയുടെ രാമായണത്തിൽ ഹനുമാനാകുന്നത് സണ്ണി ഡിയോൾ? പുത്തൻ അപ്ഡേറ്റ് പുറത്ത്

അഭിറാം മനോഹർ
ചൊവ്വ, 30 ജനുവരി 2024 (19:26 IST)
ദങ്കല്‍ സംവിധായകനായ നിതീഷ് തിവാരിയുടെ സ്വപ്നചിത്രമായ രാമായണം 2024ല്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്‍ബീര്‍ കപൂര്‍ നായകനായെത്തുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായികയായി എത്തുന്നത്. കെജിഎഫിലൂടെ ഇന്ത്യയെ ആകെ ഞെട്ടിച്ച് യാഷ് ആയിരിക്കും ചിത്രത്തില്‍ രാവണനെ അവതരിപ്പിക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ സിനിമയില്‍ ഹനുമാന്റെ വേഷത്തില്‍ ബോളിവുഡ് താരമായ സണ്ണി ഡിയോള്‍ എത്തുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
 
3 ഭാഗങ്ങളിലായിട്ടായിരിക്കും ചിത്രം പുറത്തുവരിക എന്നാണ് റിപ്പോര്‍ട്ട്. 2024 ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ആദ്യ ഭാഗത്തിന്റെ ചിത്രീകരണം നടക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ആലിയ ഭട്ടിന് സീതയാകാന്‍ ഓഫറുകള്‍ ഉണ്ടായിരുന്നെങ്കിലും ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ കാരണമാണ് വേഷം സായ് പല്ലവിയിലെത്തിയത്. ഈ കാസ്റ്റിംഗ് നിരയിലേക്കാണ് ഇപ്പോള്‍ സണ്ണി ഡിയോളിന്റെ പേര് പറഞ്ഞുകേള്‍ക്കുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഗദ്ദര്‍ 2 വിന് ശേഷം താരം അഭിനയിക്കുന്ന ചിത്രമാകും ഇത്. കൈകേയിയായി ലാറാ ദത്തയേയും വിഭീഷണനായി തെന്നിന്ത്യന്‍ താരം വിജയ് സേതുപതിയേയുമാണ് നിതീഷ് തിവാരി പരിഗണിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ഗാനത്തിന് നൃത്തം ചെയ്തു; വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന്, ഇത്തവണ വിമാനത്തിലെ പുഷ്പവൃഷ്ടി ഇല്ല

കേന്ദ്രം പറഞ്ഞത് പ്രകാരം എയിംസിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, ബജറ്റിൽ അവഗണന മാത്രമെന്ന് വീണാ ജോർജ്

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ സമയം

അടുത്ത ലേഖനം
Show comments